നാലു പീഡന കേസുകളിൽ പ്രതിയായ ആൾ സ്വന്തം മകളെയും പീഡിപ്പിച്ചു .. അമ്മയുടെ കൂടി അറിവോടെ മറ്റുള്ളവർക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ് തുകൊടുത്തു....കുട്ടി ഗർഭിണി ആയപ്പോൾ ഗർഭഛിദ്രത്തിന് ശേഷം ഭ്രൂണാവശിഷ്ടം വീടിനു സമീപം കുഴിച്ചിട്ടു... തെളിവെടുപ്പിനിടെ പൊലീസ് ഭ്രൂണം കണ്ടെടുത്തു.... നീലേശ്വരം തൈക്കടപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ നിർണായക തെളിവ്....

നാലു പീഡന കേസുകളിൽ പ്രതിയായ കർണ്ണാടക സ്വദേശി സ്വന്തം മകളെയും പീഡിപ്പിച്ചു ..മദ്രസ അധ്യാപകനാണ് പ്രതി. കൂടാതെ അമ്മയുടെ കൂടി സഹായത്തോടെ മറ്റ് പലർക്കും കുട്ടിയെ ഇവർ വിറ്റിരുന്നു.. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടറുടെ സഹായത്തോടെ ഗർഭഛിദ്രം നടത്തി. ഭ്രൂണാവശിഷ്ടം വീടിനു സമീപം കുഴിച്ചിട്ടത് പോലീസ് കണ്ടെടുത്ത് വിദഗ്ധ പരിശോധനക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയിൽ ആണ് പിതാവുൾപ്പടെയുള്ളവരെ പോലീസ് പിടികൂടിയത് ..വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ പൊലീസ് വെവ്വേറെ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്
അമ്പതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20), പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ക്വിൻറൽ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്. മാതാവിനെതിരെയും പോക്സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
കർണാടക മടിക്കേരിയിൽവെച്ച് ക്വിൻറൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മതന്നെ മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചതിനെ തുടർന്നാണ് . അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും. രണ്ട് സംഘങ്ങളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവർക്ക് കാഴ്ചവെക്കുകയായിരുന്നു.
പ്രണയം നടിച്ച് ഞാണിക്കടവ് സ്വദേശിയായ യുവാവും പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു . പിന്നീട് ഇയാൾ തന്റെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ് തുകൊടുക്കുകയായിരുന്നു. ഹോസ്ദുർഗ് തഹസിൽദാർ രത്നാകരൻ, കേസ് അന്വേഷിക്കുന്ന നീലേശ്വരം സി.ഐ മനോജ്, ഫോറൻസിക് സർജൻ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha