ചരക്കുമായി പോയ കപ്പലില്‍ നിന്നും കടലില്‍ വീണതായി കമ്പനി അധികൃതർ; മകനെ കാണാതായ അച്ഛൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുന്നു;

മകനെ കാണാതായ അച്ഛൻ മകൻ തിരികെ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുന്നു. പാപ്പനംകോട് സത്യന്‍ നഗര്‍, ടിന്റുഭവനില്‍ രാമചന്ദ്രന്‍. മുംബൈയില്‍ ഷിപ്പിംഗ് കമ്ബനിയില്‍ ജോലി നോക്കിയിരുന്ന എബി ചന്ദ്രനെ (30) ദക്ഷിണാഫ്രിക്കയിലെ ജോലിക്കിടെ കടലില്‍ കാണാതാവുകയും ചെയ്തിരുന്നു . ചരക്കുമായി പോയ കപ്പലില്‍ നിന്നും കടലില്‍ വീണതായാണ് കമ്ബനി അധികൃതര്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഒരാഴ്ചയിലേറെയായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ എബിയെ കണ്ടെത്താനായില്ല.മ്ബനി അധികൃതര്‍ വ്യക്തമായി മറുപടി നല്‍കാത്തതിനാല്‍ എബിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കുടുംബത്തിന് ലഭ്യമല്ല.
ആറു മാസത്തെ അവധി കഴിഞ്ഞ് മാര്‍ച്ചി ലായിരുന്നു തിരികെ മുംബൈയില്‍ ജോലിക്ക് പോയത്. മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ എബി വിവിധ കമ്ബനികളില്‍ മുന്‍പ് ജോലി നോക്കിയിരുന്നു . സീമാനായ എബി ഒന്നരവര്‍ഷം മുമ്ബാണ് മുംബൈയിലെ ബേലാപ്പുര്‍ സാല്‍സ് ഷിപ്പിംഗ് കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറുമാസത്തെ അവധി കഴിഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ജോലിയില്‍ കയറിയപ്പോള്‍ വിശാഖപട്ടണത്തുനിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അഗലെഗ എന്ന ദ്വീപിലേക്കാണ് കപ്പല്‍ ചരക്കുമായി പോയത്. സിമന്റും ചരലും മറ്റും നിറച്ച കപ്പല്‍ ദക്ഷിണാഫ്രിക്കയ്ക്കും മൗറിഷ്യസിനും ഇടയ്ക്കുള്ള ഈ ദ്വീപിനരികില്‍ എത്തി. എങ്കിലും ലോക്ക് ഡൗണ്‍ കാരണം ഒരു മാസമായി ചരക്ക് ഇറക്കാനാകാതെ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതികൂല കാലാവസ്ഥയില്‍ കപ്പലിനുണ്ടായ തകരാറ് പരിഹരിക്കുന്നതിനിടെ എബി കടലില്‍ വീണുവെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ വിവരം .
https://www.facebook.com/Malayalivartha