ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർഥനകളോ കൂടിച്ചേരലുകളോ അനുവദിക്കില്ല; ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരും; നിർദ്ദേശങ്ങളുമായി മന്ത്രി വി.എസ്.സുനിൽകുമാർ

എറണാകുളം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർഥനകളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.
മറ്റു സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്നും നാളെയും വൈകിട്ട് 5 വരെ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
അതേസമയം ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരാനാണു തീരുമാനം. ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ഫോർട്ട്കൊച്ചി മേഖലയിലാണ്. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ഇവിടെ കട തുറക്കാൻ സമ്മതിക്കില്ല. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനാലാണ് കർശന നിലപാട് എടുത്തത്. ഇവിടെ മാത്രം 54 കേസുകൾ റിപ്പോർട്ട് ചെയ്തു. ബാക്കി ക്ലസ്റ്ററുകളെ സംബന്ധിച്ച് വിശദ ചർച്ച നടത്തി ഏതെങ്കിലും ഒരു കണ്ടെയ്ൻമെന്റ് സോണിൽ ഇളവു നൽകണോ എന്ന് പരിശോധിച്ച് അറിയിപ്പു നൽകും.
ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരാനാണു തീരുമാനം. ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ഫോർട്ട്കൊച്ചി മേഖലയിലാണ്. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ഇവിടെ കട തുറക്കാൻ സമ്മതിക്കില്ല. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനാലാണ് കർശന നിലപാട് എടുത്തത്. ഇവിടെ മാത്രം 54 കേസുകൾ റിപ്പോർട്ട് ചെയ്തു. ബാക്കി ക്ലസ്റ്ററുകളെ സംബന്ധിച്ച് വിശദചർച്ച നടത്തി ഏതെങ്കിലും ഒരു കണ്ടെയ്ൻമെന്റ് സോണിൽ ഇളവു നൽകണോ എന്ന് പരിശോധിച്ച് അറിയിപ്പു നൽകും.
https://www.facebook.com/Malayalivartha