Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

ഇനിയെല്ലാം പകല്‍പോലെ... ബാലഭാസ്‌കറിന്റെ അപകടം ഉണ്ടായതോ അതോ ഉണ്ടാക്കിയതോ എന്ന് വ്യക്തമാക്കാന്‍ സിബിഐ എത്തുമ്പോള്‍ മുട്ടിടിക്കുന്നത് സ്വപ്നയ്ക്കും കൂട്ടര്‍ക്കും; സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ സാന്നിധ്യം അപകട സ്ഥലത്ത് കണ്ടെന്ന വെളിപ്പെടുത്തല്‍ നിര്‍ണായകമാകും; സിബിഐയുടെ വരവ് കാത്ത് ബാലുവിനെ സ്‌നേഹിക്കുന്നവര്‍

31 JULY 2020 08:13 AM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണം മലയാളികളെ ഒന്നാകെ വേദനിപ്പിച്ചിരുന്നു. മരണത്തിനിടയാക്കിയ ദുരൂഹ കാറപകടം അന്നേ ചര്‍ച്ചയായിരുന്നു. കേസ് സാധാരണ അപകടമാണെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് വിട്ടുകളഞ്ഞെങ്കിലും അങ്ങനെ വിടാന്‍ ദൈവം അനുവദിക്കില്ലല്ലോ. ഈ കേസിന്റെ അന്വേഷണം അവസാനം സി.ബി.ഐ ഏറ്റെടുത്തു. ഇതോടെ അന്വേഷണം നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് മാഫിയയിലേക്കും നീളും. സ്വാഭാവികമായും അന്വേഷണം സ്വപ്നയിലേക്കും നീളും.

ബാലുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ അയാള്‍ ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ അന്നാരും ഗൗനിച്ചില്ല. കാരണം അന്ന് ഈ സ്വര്‍ണക്കടത്തിനെ പറ്റി ആര്‍ക്കും അറിയില്ലല്ലോ. അതിനാല്‍ അവര്‍ നൈസായി ഊരി. എന്നാല്‍ അന്ന് പറഞ്ഞ ആ അയാള്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്താണെന്ന് ഇപ്പോള്‍ കലാഭവന്‍ സോബി പറഞ്ഞിരിക്കുകയാണ്. ഇത് കേസില്‍ നിര്‍ണായകമായ തുമ്പാകും.

കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശയില്‍ 2019 മേയില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും വയലിനിസ്റ്റ് അബ്ദുള്‍ ജമീലും പ്രതികളാണ്. ഇവരിലൂടെ സി.ബി.ഐക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു സംഘത്തില്‍ എത്താനാവും. അപകടസ്ഥലത്ത് സരിത്തിന്റെ സാന്നിദ്ധ്യം തെളിഞ്ഞാല്‍, അപകടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ ആസൂത്രണ സാദ്ധ്യത ബലപ്പെടുകയും ചെയ്യും.അപകടത്തിന് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും ബാലുവിന്റെ മരണശേഷം ദുരൂഹമായ സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ക്രൈം വിഭാഗം സ്‌പെഷ്യല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ എഫ്.ഐ.ആറിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

വിവാദ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ സംശയിക്കുന്ന അഴിമതിയടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കണമെങ്കില്‍ സി.ബി.ഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. അല്ലെങ്കില്‍ കോടതി ഉത്തരവിടണം. എന്നാല്‍, ബാലഭാസ്‌കറിന്റെ അപകടമരണ കേസ് ഏറ്റെടുത്തതോടെ അവര്‍ക്ക് സരിത്തിലൂടെ ഈ കേസിലേക്കും സ്വപ്നയിലേക്കും എത്തിച്ചേരാം.

ഈ അപകടക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഏഴുമാസം തീരുമാനമുണ്ടായില്ല. സ്വര്‍ണക്കടത്ത് കേസ് സജീവമായതിനു പിന്നാലെ, കഴിഞ്ഞ ഒമ്പതിന് അപകടമരണവും അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ദുരൂഹതകളും ആരോപണങ്ങളും അന്വേഷിക്കാന്‍ കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു. ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്ണന്റെ പ്രത്യേക സംഘവും രൂപീകരിച്ചു.

ബാലുവിന്റെ അപകടം സ്വര്‍ണ കടത്തിലേക്ക് അന്വേഷണം നീളുന്നത് ഇങ്ങനെയാണ്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ ഒത്താശയോടെ 230 കോടിയുടെ 680 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു. പിടിച്ചത് 25 കിലോ മാത്രം കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടത് ബാലുവിന്റെ പേര് ഉപയോഗിച്ചാണ്. തമ്പിയും വിഷ്ണുവും ചേര്‍ന്ന് ദുബായില്‍ നിന്ന് 210 കിലോ സ്വര്‍ണം കടത്തി കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ അമ്മാവന്റെ മകനാണ് പ്രകാശന്‍. ബാലുവിന്റെ വിദേശ പരിപാടികളടക്കം നിയന്ത്രിച്ചിരുന്നത് പ്രകാശനാണ് ഭക്ഷ്യസംസ്‌കരണ ഉപകരണങ്ങളുണ്ടാക്കുന്ന വിഷ്ണുവിന്റെ കമ്പനിയില്‍ ബാലുവിന് 25 ലക്ഷം നിക്ഷേപമുണ്ട്. ഡ്രൈവര്‍ അര്‍ജുനെ കൊണ്ടുവന്നത് ഇദ്ദേഹമാണ്. ബാലുവിന്റെ സൗണ്ട് റെക്കാഡിസ്റ്റ് അബ്ദുള്‍ ജബ്ബാര്‍ 17കാരിയര്‍മാരില്‍ ഒരാളാണ്. ഇതെല്ലാമാണ് അന്വേഷമം സിബിഐയിലേക്ക് നീണ്ടത്. എന്തായാലും വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ പകല്‍ പോലെ വ്യക്തമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (13 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends