എല്ലാം അയ്യപ്പന്‍ സാക്ഷി... ഒന്ന് ശബരിമലയ്ക്ക് കയറാന്‍ വന്ന സുരേന്ദ്രനെ പിടിച്ച് അകത്തിട്ടത് 22 ദിവസം; സുരേന്ദ്രന് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി; അടുത്ത മണ്ഡല മാസത്തോടടുക്കുമ്പോള്‍ സര്‍വ പ്രതാപിയായി പലരേയും വിറപ്പിച്ച് സുരേന്ദ്രന്‍ കളം നിറയുന്നു; സുരേന്ദ്രന്റെ അങ്കം തുടങ്ങിയിട്ടേയുള്ളൂ

മറ്റൊരു മണ്ഡലകാലത്തിന് ഇനി മാസങ്ങളില്ല. അതേ സമയം അന്നത്തെ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് കെ. സുരേന്ദ്രന്റെ ഓരോ നീക്കങ്ങളും. അന്ന് ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോയ സുരേന്ദ്രനെ പൊക്കി അകത്തിട്ടത് നീണ്ട 22 ദിവസമാണ്. ജാമ്യം പോലും നല്‍കാതെ ഒരു കേസില്‍ നിന്നും മറ്റൊരു കേസിലേക്ക് സുരേന്ദ്രനെ പെടുത്തുകയായിരുന്നു. കേസിന്റെ പേരില്‍ ദീര്‍ഘദൂര യാത്രകള്‍ തുടര്‍ച്ചയായി. എന്തിന് സുരേന്ദ്രന് ചായ വാങ്ങിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി പോലും എടുത്തു. ആ സുരേന്ദ്രനല്ല ഇപ്പോഴുള്ളത്. ഇന്ന് സുരേന്ദ്രന്‍ സര്‍വ പ്രതാപിയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. സുരേന്ദ്രന്റെ വളര്‍ച്ച എതിരാളികളേപ്പോലും അമ്പരപ്പിക്കുന്നതാണ്.
ഇന്ന് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സ്വര്‍ണക്കടത്ത് കേസ് ഇത്രയും സജീവമാക്കിയത് സുരേന്ദ്രന്റെ ഒറ്റ ഇടപെടല്‍ കൊണ്ടാണ്. സുരേന്ദ്രന്‍ കാരണമാണ് കസ്റ്റംസ് അന്വേഷണം കടുപ്പിച്ചതും എന്‍ഐഎയെ കൊണ്ടു വന്നതും. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് വിവിഐപി വിളി വന്നെന്ന് ആദ്യം പറഞ്ഞത് സുരേന്ദ്രനാണ്. അതില്‍ മുഖ്യന്ത്രിയുടെ ഓഫീസിനെ സംശയ നിഴലിലാക്കുകയും ചെയ്തു. അതിലുള്ള ചര്‍ച്ചയില്‍മേലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ തെറിക്കുന്നതും അന്വേഷണം കൊഴുക്കുന്നതും.
എന്നാല്‍ സുരേന്ദ്രന്‍ പറഞ്ഞത് പച്ച കളവാണെന്ന് കസ്റ്റംസ് ജോ. കമ്മീഷണര്‍ അനീഷ് ബി രാജന്‍ പറയാതെ പറഞ്ഞതോടെ സുരേന്ദ്രന് വലിയ അടിയായി. അതിനിപ്പോള്‍ മധുര പ്രതികാരം കൂടിയാണ് സ്ഥലംമാറ്റം. വിമാനത്താവള സ്വര്‍ണക്കളളളളക്കടത്തുകേസില്‍ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജനെ അടിയന്തരമായി നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. സംഭവം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഇടപെട്ടിട്ടില്ലെന്ന അനീഷിന്റെ പരസ്യപ്രസ്ഥാവനക്കെതിരെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആദ്യം അന്വേഷണച്ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂരിലേക്കുളള നാടുകടത്തല്‍.
വിമാനത്താവള സ്വര്‍ണക്കളളക്കടത്തുകേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബി രാജ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും കസ്റ്റംസിലേക്ക് വിളിച്ചില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനീഷിന്റെ ഈ പ്രതികരണമാണ് ഇപ്പോഴത്തെ നടപടിയ്ക്ക് ആധാരം. കളളക്കടത്ത് പിടികൂടിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചിലര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നായിരുന്നു ആരോപണം. അങ്ങനെയാരും വിളിച്ചിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ തുടക്കത്തിലേയുളള പരസ്യപ്രതികരണം വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചു.
ഇടതുപശ്ചാത്തലമുളള കുടുംബത്തില്‍ നിന്ന് വരുന്ന അനീഷ് ബി രാജിനെതിരെ കെ സുരേന്ദ്രന്‍ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അന്വേഷണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രത്യേക സംഘത്തില്‍ തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് നാഗ്പൂരലിക്ക് അടിയന്തരമായി സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവിറങ്ങിയത്. കൊച്ചിയിലെ ചുമതലകളില്‍ നിന്ന് ഉടന്‍ നീക്കണമെന്നും വരുന്ന പത്തിന് നാഗ്പൂരില്‍ ചുമതലയേല്‍ക്കണമെന്നുമാണ് നിര്‍ദേശം.
കസ്റ്റംസിലും കമ്മികളുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തില്‍ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത് എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു. ഈ ഉദ്യോഗസ്ഥന്‍ സിപിഎം അനുഭാവിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ചില സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പങ്കുവച്ചാണ് ഇത് സാധൂകരിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തെറിച്ചതോടെ സുരേന്ദ്രന്‍ പഴയ സുരേന്ദ്രനല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാകുകയാണ്. സുരേന്ദ്രന്റെ കളികള്‍ കാണാനിരിക്കുന്നേയുള്ളൂ.
"
https://www.facebook.com/Malayalivartha