ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. മറ്രൊരാള്‍ തികച്ചും സൈലന്റായി അവിടെ നില്‍പുണ്ടായിരുന്നു: ബാലഭാസ്‌കറിന്റെ മരണൽ സോബിയുടെ വെളിപ്പെടുത്തല്‍

വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്റെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ, വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയുമായ പി.എസ്.സരിത്തിനെ സംഭവ സ്ഥലത്ത് കണ്ടെന്ന നിലപാടില്‍ ഉറച്ച് നടന്‍ കലാഭവന്‍ സോബി. അപകടം നടന്ന് 5 മിനിട്ടിനുള്ളിലാണ് താന്‍ അപകടസ്ഥലത്ത് എത്തിയതെന്നും അപ്പോള്‍ സരിത്തിനെ പ്രത്യേകം ശ്രദ്ധിച്ചുവെന്നും സോബി വെളിപ്പെടുത്തി. ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്ബിന് സമീപത്ത് വച്ച് 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ടത്.
സംഭവത്തെ പറ്റി സോബി പറയുന്നത് '' അപകടം നടന്ന് അഞ്ച് മിനിട്ടിന് ശേഷമാണ് താന്‍ പള്ളിപ്പുറത്ത് എത്തിയത്. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാര്‍ മരത്തില്‍ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ അവിടെ കണ്ടു. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. മറ്രൊരാള്‍ തികച്ചും സൈലന്റായി അവിടെ നില്‍പുണ്ടായിരുന്നു. ചുവപ്പില്‍ നീല വരയുള്ള ടീഷര്‍ട്ടും ബര്‍മുഡയുമാണ് അയാള്‍ ധരിച്ചിരുന്നത്. യാതൊരു ഭാവഭേദവും ഇല്ലാതെ നില്‍ക്കുന്നതിനാല്‍ തന്നെ അയാളുടെ മുഖം ഓര്‍മ്മയിലുണ്ട്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ ചിത്രങ്ങള്‍ ചാനലുകളിലും മറ്റും വന്നപ്പോഴാണ് കാറപകട സ്ഥലത്ത് കണ്ടത് സരിത്താണെന്ന് മനസിലായത്. ഇക്കാര്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. പക്ഷേ, അവര്‍ പിന്നീട് തന്നെ ബന്ധപ്പെട്ടില്ല. കേസ് സി.ബി.ഐ ഏറ്റെടുത്തത് അറിഞ്ഞു. അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിനായി സി.ബി.ഐ വിളിപ്പിച്ചാല്‍ അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുമെന്നും സോബി പറഞ്ഞു.
സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും സി.ബി.ഐയ്ക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും സോബി ഫേസ്ബുക്കിലൂടെ നേരെത്തെ അറിയിച്ചിരുന്നു.
അതേസമയം, ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നത്. ഫോറന്‍സിക് പരിശോധന മുതല്‍ അപകടത്തിന്റെ പുനരാവിഷ്കാരം വരെ നടത്തിയാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിചേർന്നത്. സോബിയുടെ മൊഴി ശരിയല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. മാത്രമല്ല, സോബിയുടെ മൊഴി തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നുംതന്നെ കിട്ടിയില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കാറോടിച്ചിരുന്നത് അര്‍ജ്ജുന്‍ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.ബി.ഐ അന്വേഷിക്കുന്നത് അപകടക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എന്നാൽ സ്വര്‍ണക്കടത്ത് കേസ് സജീവമായതിനു പിന്നാലെ, കഴിഞ്ഞ ഒമ്ബതിന് അപകടമരണവും അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ദുരൂഹതകളും ആരോപണങ്ങളും അന്വേഷിക്കാന്‍ കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു. ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണന്റെ പ്രത്യേക സംഘവും രൂപീകരിച്ചു.
https://www.facebook.com/Malayalivartha