ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ്; വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഹോംക്വാറന്റെയിനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത വ്യക്തികളിൽ ഒരാൾക്ക് കോവിഡ്. കഴിഞ്ഞ 23ന് ആയിരുന്നു ബാലരാമപുരം കല്‍പ്പടിയില്‍ ആഡിറ്റോറിയത്തിൽ വിവാഹസല്‍ക്കാരം നടന്നത്. ഇക്കഴിഞ്ഞ 21ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞിട്ടും ഈ മേഖല കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചില്ല. 600ല്‍ കൂടുതല്‍ പേര്‍ ഈ വിവാഹത്തില്‍ പങ്കെടുത്തു. വരും ദിനങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ആഡിറ്റോറിയം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ബിജെപി മെമ്ബര്‍ രാജേഷ് പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും, മെഡിക്കല്‍ ഓഫീസര്‍ക്കും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് നേതാക്കള്‍, സിപിഎം വാര്‍ഡ് മെമ്ബര്‍, ബ്ലോക്ക് മെമ്ബര്‍ തുടങ്ങി ജനപ്രതിനിധികളും, സിപിഎം ജില്ലാ നേതാക്കളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു സംഖ്യ തന്നെ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു . ഇത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും അവർ അറിയിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിച്ച രോഗികളും ഈ വിവാഹത്തില്‍ പങ്കെടുത്തവരാണ്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഹോംക്വാറന്റെയിനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം നൽകി .
https://www.facebook.com/Malayalivartha