സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് കേരളം; ചാലക്കുടി പുഴയില്‍ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കേരളത്തിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി പുഴയില്‍ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇന്ന് നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പൊതു ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി തുടങ്ങിയത് . ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ ആര്‍ സുമേഷ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു .മേലൂര്‍ പഞ്ചായത്ത് അല്‍ക്കാപ്പിള്ളികടവ്, പാറക്കടവ് എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ബാബു, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബിജു, ഷിജി വികാസ്, ഫിഷറീസ് ഇന്‍സ്പെക്ടര്‍ എം.ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. അതിരപ്പിള്ളി പഞ്ചായത്തില്‍ തുമ്ബൂര്‍മുഴി, വഞ്ചിക്കടവ്, കണ്ണന്‍കുഴി മേഖലകളിലായി 5.26 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കേരളത്തിൽ പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുവാനാണ് പദ്ധതി. സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു . സംസ്ഥാനത്തെ 47 റിസര്‍വോയറുകളില്‍ 33 എണ്ണവും മത്സ്യം വളര്‍ത്തുന്നതിന് ഉപയോഗിക്കുവാനും പദ്ധതി. 44 നദികളില്‍ നാല്പതിലും മത്സ്യം വളര്‍ത്തും. ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പുതിയ ഇനം ചില മത്സ്യക്കുഞ്ഞുങ്ങളെ തായ്‌ലണ്ടില്‍നിന്ന് കൊണ്ടുവരാനും തീരുമാനിച്ചിട്ടിണ്ട്. ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി.
https://www.facebook.com/Malayalivartha