സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; മൂവായിരം ദുരിതാശ്വാസക്യാമ്ബുകള്‍ നിലവില്‍ തയ്യാറാക്കിയതായി റവന്യൂ വകുപ്പ്

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ പെയ്യും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മൂവായിരം ദുരിതാശ്വാസക്യാമ്ബുകള്‍ നിലവില്‍ തയ്യാറാക്കിയതായി റവന്യൂ വകുപ്പ് വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്ബുകളില്‍ പാര്‍പ്പിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞയാഴ്ചയും വടക്കന്‍ കേരളത്തിലടക്കം കനത്ത മഴയാണ് ലഭിച്ചത്.
2018, 2019 വര്‍ഷങ്ങളില്‍ ആഗസ്റ്റിലാണ് കേരളത്തില്‍ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്. കൊറോണ മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തില്‍ എത്തിയാൽ എന്തുചെയ്യുമെന്നആശങ്കയിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha