സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തലസ്ഥാനത്ത് വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ആകെ ആറ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസിയായ മേരി (79) ആണ് മരിച്ചത്. എട്ടുമാസമായി കിടപ്പുരോഗിയായിരുന്ന മേരി ഇന്നലെയാണ് മരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.
എറണാകുളത്ത് രണ്ടും പേരും കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചിരുന്നു. എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ കന്യാസ്ത്രി എയ്ഞ്ചല്‍ ആണ് മരിച്ച ഒരാള്‍. എണ്‍പത് വയസായിരുന്നു.
ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷ്‌റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ധിഖാണ് മരിച്ച മറ്റൊരാള്‍. പക്ഷാഘാതത്തിനും കിഡ്നി സംബന്ധമായി അസുഖങ്ങള്‍ക്കും ചികിത്സയ്ക്കായാണ് സിദ്ദിഖ് മെഡിക്കല്‍ കോളേജിലെത്തുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരികരിക്കുകയായിരുന്നു. സിദ്ധിഖിന്റെ രോഗ ഉറവിടം വ്യക്തമല്ല.
നെടുമ്ബന സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (82) ആണ് കൊല്ലത്ത് മരിച്ചത്. കൊവിഡ് ബാധിതനായിരുന്ന ബാലകൃഷ്ണന് ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. കൊവിഡ് ബാധിതനായി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലകൃഷ്ണന്‍ നായര്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
കാസര്‍കോട് ഒരാള്‍ക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണ് ഇത്.
https://www.facebook.com/Malayalivartha