സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന്‍; വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാര്‍ട്ടി സെക്രട്ടറി; പരാമർശവുമായി ഷാഫി പറമ്ബില്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ വിവാദ പരാമർശവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ. കോടിയേരി സി.പി.എമ്മിലെ ശശികല ടീച്ചറാണെന്നാണ് പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാമർശം. കോടിയേരി ഉത്തരം മുട്ടുമ്ബോള്‍ വര്‍ഗീയത പറയുകയാണെന്നും 'സംഘി'കളെ തോല്‍പ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഷാഫി തന്റെ കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ;
'സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന്‍. ഉത്തരം മുട്ടുമ്ബോള്‍ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുമ്ബോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാര്‍ട്ടി സെക്രട്ടറി. സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാന്‍ രമേശ് ചെന്നിത്തലയുടെ മേല്‍ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ RSS ശാഖയില്‍ പോയതിന്റെ ചരിത്രം പേറുന്ന SRP യുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്ബുകള്‍ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും Bev Q ആയാലും PWC ആയാലും പമ്ബ മണല്‍ വാരലായാലും സ്വര്‍ണ്ണക്കള്ളക്കടത്ത് ആയാലും ശരി.'
https://www.facebook.com/Malayalivartha