നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഇല്ല; നടപടി ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന്

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ആരംഭിക്കാനിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ റദ്ദാക്കിയതായി റിപ്പോർട്ട്. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് തീരുമാനം.
നാളെ മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തേ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീണ്ട ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്ന തിരുവനന്തപുരത്തെ തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ടാകില്ലെന്നും പകരം ആനയറയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാമെന്നുമായിരുന്നു തീരുമാനം. ആനയറയില്‍ നിന്ന് കണിയാപുരത്ത് എത്തി അവിടെ നിന്ന് ബൈപ്പാസിലേക്ക് കയറി സര്‍വീസ് തുടരുമെന്നായിരുന്നു മന്ത്രി ആദ്യം വ്യക്തമാക്കിയത്.
അതേസമയം. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.
സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്. സമ്ബര്‍ക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ആളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്പോട്ടാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ ബസ് നിര്‍ത്താനാവില്ല. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെ.എസ്.ആര്‍.ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവര്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha