നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്‍െറ മകന്‍ ആഷിഖിനെ (26) . വെള്ളിയാഴ്ച ഉച്ചയോടെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഴ്ചകള്‍ക്ക് മുമ്ബാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടില്‍ മുകളിലെ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയര്‍കെയ്സില്‍ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കണ്ടത്. സംശയം തോന്നിയ വീട്ടുകാര്‍ കയറി നോക്കിയപ്പോള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതശരീരം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയതിനു ശേഷം സംസ്കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha