സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട് പെരിയ സ്വദേശി റെജി (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജൂലൈ 17 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ജൂലൈ 25നാണ് റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഓട്ടോഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് നിരവധി പേരുമായി സന്പർക്കമുണ്ടായിരുന്നു.
റെജിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവര്‍ രോഗമുക്തരാവുകയും ചെയ്തു.
https://www.facebook.com/Malayalivartha