നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം; മുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ പ്രിത്വിരാജ് മരിച്ച സംഭവം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കുഞ്ഞ് വിഴുങ്ങിയ നാണയം വിഴുങ്ങിയ നാണയം ശ്വാസകോശത്തില്‍ തങ്ങിയില്ല, ഇത് കുട്ടിയുടെ ആമാശത്തിലെത്തിയതായി ആലുവ ആശുപത്രിയില നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. ഇതുമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴും ഡോക്ടര്‍മാരുടെ നിലപാട് അപകടമില്ല എന്നു തന്നെയായിരുന്നു. ചോറും പഴവും നല്‍കിയാല്‍ നാണയം സ്വാഭാവികമായി പുറത്തുപോകുമെന്ന് അമ്മയെ ആശ്വസിപ്പിച്ചു. എങ്കിലും വിദഗ്ധ പരിശോധന ഉദ്ദേശിച്ച് സൗജന്യമായി ആംബുലന്‍സ് വിട്ടുകൊടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇതാണ് ഔദ്യോഗിക വിശദീകരണം. കുട്ടിക്ക് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
എക്‌സ്‌റേ വിലയിരുത്തലിന് പുറമെ കൂടുതല്‍ പരിശോധന ആലപ്പുഴയില്‍ നടന്നു. നാണയം ആമാശത്തില്‍ എത്തിയതിനാല്‍ അപകടമില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുത്തു. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുമില്ല. സ്വാഭാവികമായി പുറത്തുപോകുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു. ഇതിനാലാണ് തിരിച്ചയച്ചതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആര്‍.വി.രാംലാല്‍ വിശദീകരിച്ചു.
24 മണിക്കൂറിനിടെ മൂന്നു സര്‍ക്കാര്‍ ആശൂപത്രികള്‍ കയറിയിറങ്ങിയിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ആരും തയ്യാറായില്ലെന്ന് പരാതി ഉയര്‍ന്നതോടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്ബതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നതിനാല്‍ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha