Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

സ്വപ്ന കൊട്ടാരങ്ങള്‍ തകരുമ്പോള്‍... ഒരിക്കലും തെളിയില്ലെന്ന് കരുതിയ ബാലഭാസ്‌കറിന്റെ മരണത്തിന്റെ സംശയങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ സിബിഐയ്ക്ക് ജോലിയെളുപ്പം; അന്നും ഇന്നും ബാലഭാസ്‌കറിന്റെ ജീവനായി ഉറച്ച നിലപാടുമായി കലാഭവന്‍ സോബി

03 AUGUST 2020 09:51 AM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണം മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. ഒരു പക്ഷെ മരണ ശേഷം ഇത്രയും നെഞ്ചിലേറ്റിയ മറ്റൊരു കലാകാരന്‍ ഉണ്ടെന്നു തന്നെ വരില്ല. അത്രയ്ക്കാണ് അദ്ദേഹം സമ്മാനിച്ച വയലിന്‍ അനുഭവങ്ങള്‍. ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്ത് വച്ച് 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ടത്. അപകടം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ സിബിഐ എത്തുന്നതോടെ എല്ലാം പകല്‍ പോലെ വ്യക്തമാകുകയാണ്. സ്വര്‍ണക്കടത്ത് കേസിന് പുറകേയും ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല കാര്യങ്ങളാണ് പുറത്ത് വരുന്നത്. അതിലേറ്റവും പ്രധാനമാണ് നടന്‍ കലാഭവന്‍ സോബിന്റെ തുറന്ന് പറച്ചില്‍

അപകട സമയത്ത് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതിയായ പി.എസ്.സരിത്തിനെ സംഭവ സ്ഥലത്ത് കണ്ടതായി അന്നും കലാഭവന്‍ സോബിന്‍ പറഞ്ഞിട്ടും ആരും സൗകര്യപൂര്‍വം മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ സോബിന്‍ പറഞ്ഞതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വീണ്ടും വെളിപ്പെടുത്തല്‍ നടത്തുകയാണ് സോബിന്‍.

അപകടം നടന്ന് അഞ്ച് മിനിട്ടിന് ശേഷമാണ് താന്‍ പള്ളിപ്പുറത്ത് എത്തിയതെന്നാണ് സോബിന്‍ പറയുന്നത്. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാര്‍ മരത്തില്‍ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ അവിടെ കണ്ടു. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. മറ്റൊരാള്‍ തികച്ചും സൈലന്റായി അവിടെ നില്‍പുണ്ടായിരുന്നു. ചുവപ്പില്‍ നീല വരയുള്ള ടീഷര്‍ട്ടും ബര്‍മുഡയുമാണ് അയാള്‍ ധരിച്ചിരുന്നത്. യാതൊരു ഭാവഭേദവും ഇല്ലാതെ നില്‍ക്കുന്നതിനാല്‍ തന്നെ അയാളുടെ മുഖം ഓര്‍മ്മയിലുണ്ട്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ ചിത്രങ്ങള്‍ ചാനലുകളിലും മറ്റും വന്നപ്പോഴാണ് കാറപകട സ്ഥലത്ത് കണ്ടത് സരിത്താണെന്ന് മനസിലായത്. ഇക്കാര്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. പക്ഷേ, അവര്‍ പിന്നീട് തന്നെ ബന്ധപ്പെട്ടില്ല.കേസ് സി.ബി.ഐ ഏറ്റെടുത്തത് അറിഞ്ഞു.

അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിനായി സി.ബി.ഐ വിളിപ്പിച്ചാല്‍ അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുമെന്നും സോബി പറഞ്ഞു. സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും സി.ബി.ഐയ്ക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും സോബി പറഞ്ഞു.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഫോറന്‍സിക് പരിശോധന മുതല്‍ അപകടത്തിന്റെ പുനരാവിഷ്‌കാരം വരെ നടത്തിയാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. സോബിയുടെ മൊഴി ശരിയല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്. മാത്രമല്ല, സോബിയുടെ മൊഴി തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നുംതന്നെ കിട്ടിയില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കാറോടിച്ചിരുന്നത് അര്‍ജ്ജുന്‍ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.ഇതില്‍ സംശയം ശക്തമായതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

അപകടക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഏഴുമാസം തീരുമാനമുണ്ടായില്ല. സ്വര്‍ണക്കടത്ത് കേസ് സജീവമായതിനു പിന്നാലെ, കഴിഞ്ഞ ഒമ്പതിന് അപകടമരണവും അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ദുരൂഹതകളും ആരോപണങ്ങളും അന്വേഷിക്കാന്‍ കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു. ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്ണന്റെ പ്രത്യേക സംഘവും രൂപീകരിച്ചു.എഫ്.ഐ.ആര്‍ സമര്‍പ്പിച്ചുഅപകടത്തില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ കെ.നാരായണനെ പ്രതിയാക്കി സി.ബി.ഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

2018 സെപ്തംബര്‍ 25ന് പള്ളിപ്പുറത്തുണ്ടായ അപകടത്തിന്റെ ചുരുളഴിക്കുക, സ്വര്‍ണക്കടത്തുകാര്‍ക്ക് അപകടത്തില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്തുക, അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായ വെളിപ്പെടുത്തലിലെ സത്യം അറിയുക, ബാലഭാസ്‌കര്‍ ജീവിച്ചിരിക്കെ സംഘം സ്വര്‍ണം കടത്തിയോ എന്ന് അന്വേഷിക്കുക, ബാലുവിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കുക എന്നതാണ് സിബിഐയുടെ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (41 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (51 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (2 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (9 hours ago)

Malayali Vartha Recommends