തൊഴിലുറപ്പ് പദ്ധതിയില്‍ കോവിഡ് കാലത്ത് യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നു

പൊതുവേ പ്രായം കൂടിയവര്‍ ജോലിയെടുക്കുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി (എന്‍ആര്‍ഇജിഎസ്)-യില്‍ കോവിഡ് കാലത്തു 18-40 പ്രായത്തിലുള്ള 18.73% പേര്‍ സംസ്ഥാനത്തു തൊഴിലുറപ്പില്‍ സജീവമായി. പദ്ധതി 14 വര്‍ഷം പിന്നിടുന്ന ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലെ കണക്കാണിത്.
യുവാക്കളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് അധികൃതര്‍. കോവിഡിനെത്തുടര്‍ന്നു തൊഴിലും ഇതര വരുമാന മാര്‍ഗങ്ങളും ഇല്ലാതായത് ഈ മാറ്റത്തിനു കാരണമായെന്നാണു വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം ഇതു 16% ആയിരുന്നു.
60 വയസ്സിനു മുകളിലുള്ളവര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പദ്ധതിയില്‍നിന്നു മാറിയതോടെ ആ കുടുംബങ്ങളിലെ യുവതീയുവാക്കളും റജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടും. ജോലിക്കു തയാറായ യുവാക്കളില്‍ ഡിപ്ലോമക്കാരും ഡിഗ്രിക്കാരും ജോലി നഷ്ടമായവരുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ 60 വയസ്സിനു മുകളിലുള്ള 24.98 ശതമാനത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ ആളുകള്‍. പിന്നില്‍ വയനാടും. 41-60 പ്രായത്തിലുള്ളവരാണു തൊഴിലുറപ്പില്‍ കൂടുതല്‍- 58.73%. ഇവരില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നാണു കൂടുതല്‍പേര്‍.
കുറവു വയനാട്ടിലും. 18-40 പ്രായത്തിലുള്ള 16.28% പേരില്‍ കൂടുതല്‍ വയനാട്ടിലും (24.17%), കുറവ് എറണാകുളം (9.48%) ജില്ലയിലുമാണ്. കഴിഞ്ഞ 3 മാസത്തെ കണക്കനുസരിച്ചു വയനാട് (26.19), പാലക്കാട് (22.61), ഇടുക്കി (21.71). കൊല്ലം (21.44), കാസര്‍കോട് (20.11) ജില്ലകളിലാണു കൂടുതല്‍ യുവാക്കള്‍ റജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha