ബൈക്കിന്റെ പിന്നിൽ നിന്ന് അമ്മ റോഡിലേക്ക് തെറിച്ചുവീണു; ഓടിക്കൂടിയ നാട്ടുകാരെ ഭയന്ന് മകൻ നിർത്താതെ പോയി

ഈ ലോക്ക്ഡൗൺ വേളയിലും വാഹനാപകടങ്ങൾ കൂടുകയാണ്. ബൊലേറോയുടെ സാന്നിധ്യത്തിൽ ജെസിബിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട യുവാവും, ഒരു ജീവൻ രക്ഷിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കേണപേക്ഷിച്ച ഡോക്ടറും സമൂഹമാധ്യമങ്ങളിൽ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളായി മാറുകയായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ ഏവരെയും ഞെട്ടലിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ ബൈക്കിൽ നിന്നു തെറിച്ചു റോഡിൽ വീണു. ഇതേതുടർന്ന് നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടു ഭയപ്പെട്ട മകൻ അമ്മയെ കൂട്ടാതെ ബൈക്കോടിച്ചു പോകുകയായിരുന്നു. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
എറണാകുളം ജില്ലക്കാരിയായ 69 വയസ്സുള്ള വീട്ടമ്മയാണ് ഇന്നലെ ദേശീയപാതയിൽ ഡാണാപ്പണിക്കു സമീപം മകൻ ഓടിച്ച ബൈക്കിൽ നിന്നു വീണത്. പൊലീസ് എത്തി ഇവരെ ആറാട്ടുപുഴയിലെ ബന്ധുവീട്ടിലാക്കുകയും ചെയ്തു. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുമെന്നു ഭയന്ന് മകൻ മാറി നിന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ പറഞ്ഞതായി പൊലീസ് പറഞ്ഞത്. വീണതിനെ തുടർന്ന് ഇവർക്ക് നിസാര പരുക്കുണ്ട്. ഇതേതുടർന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് ഹരിപ്പാട് സിഐ ആർ.ഫയാസ് അറിയിച്ചു.
https://www.facebook.com/Malayalivartha