അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ; പത്തനാപുരം കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനാപുരം കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. കൊല്ലത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . പത്തനാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ മാര്‍ക്കറ്റ് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇവിടെയാണ് അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
കെഎസ്‌ആര്‍ടിസി ഡിപ്പോ ഈ വാര്‍ഡില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് ഡിപ്പോ അടച്ചത് . പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചത്. കൊല്ലം ജില്ലയില്‍ ഇന്നലെ 69 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയുണ്ടായി . വിദേശത്ത് നിന്ന് വന്ന 12 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 6 പേര്‍ക്കും സമ്ബര്‍ക്കം മൂലം 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 168 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.ഇനി ഒരു അറിയിപ്പി ഉണ്ടാകുന്നത് വരെ ബസുകൾ ഉണ്ടാകില്ല.
https://www.facebook.com/Malayalivartha