Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

'' എൻ്റെ അനുജൻ്റെ വിവാഹം നീ മുടക്കുമല്ലേ, നീ ജീവിച്ചിരിക്കണ്ടെടീ '' അലറി വിളിച്ച് കഴുത്തു ഞെരിച്ചു.... പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജി ചുരുളഴിച്ചത് നാടിനെ ഞെട്ടിച്ച ക്രൂരകൊലപാതകം

07 AUGUST 2020 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം; വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

പിതാവിൻ്റെ പരാതി പൂവാർ പോലീസ് തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന് കാട്ടി എഴുതിതള്ളാൻ തുടങ്ങവേ ഹൈക്കോടതിയിൽ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയാണ് ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.രാഖിയുമായുള്ള ആറു വർഷത്തെ പ്രണയത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കാനുള്ള കാമുകനായ ആർമിക്കാരൻ്റെ ശ്രമമാണ് കൊലയിലേക്ക് നയിച്ചത്. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം രാഖി നിരസിച്ചതും മറ്റൊരു വിവാഹത്തിന് ശ്രമിച്ച കാമുകൻ്റെ വിവാഹം മുടക്കാൻ ശ്രമിച്ചതും ആത്മഹത്യ ചെയ്യുമെന്നും സംഭവം നവ മാധ്യമങ്ങളിലൂടെ വൈറലാക്കുമെന്ന രാഖിയുടെ ഭീഷണിയുമാണ് കൊലക്ക് കാരണമായത്.

സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർമി ഡ്രൈവർക്കും ഫ്രീലാൻസ് ഫോട്ടോഗ്രാഫർക്കും തിരുവനന്തപുരം ജില്ലാ കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു. ജയിലിൽ കഴിയുന്ന പ്രതികളെ സെപ്റ്റംബർ 12 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് കോടതി ഉത്തരവിട്ടത്. വിചാരണക്കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.

കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വെള്ളറട അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനിൽ നിന്നും ഡൽഹിയിൽ ആർമി ഡ്രൈവർ കം മെക്കാനിക്കായ അഖിൽ. ആർ. നായർ (25) , അഖിലിൻ്റെ ജ്യേഷ്ഠൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാഹുൽ. ആർ. നായർ (27) , അയൽവാസിയും സുഹൃത്തുമായ കളിയൽ സ്വദേശി ആദർശ്. എസ്.നായർ (28) എന്നിവർക്കാണ് പ്രൊഡക്ഷൻ വാറണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി വാറണ്ടയച്ചത്. വിചാരണക്കു മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിലേക്കായാണ് കോടതി പ്രതികളെ ജയിലിൽ നിന്നും വിളിച്ചു വരുത്തുന്നത്. പോലീസ് കുറ്റപത്രവും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 (ബി) പ്രകാരമാണ് സെഷൻസ് കേസ് വിചാരണയിൽ പ്രതിക്ക് മേൽ കുറ്റം ചുമത്തുന്നത്. പ്രതികൾക്ക് ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. ഹീനകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി പ്രതികൾ കൽതുറുങ്കിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

2019 ജൂലൈ 21നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തന്നെക്കാൾ അഞ്ചു വയസ് കൂടുതലുള്ള യുവതിയുമായുള്ള ആറു വർഷത്തെ പ്രണയത്തിന് ശേഷം ആ യുവതിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് കൊലയിലേക്ക് നയിച്ചത്. സൈനികനായ അഖിലും തിരുപുറം സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്.പിന്നീട് ഇവർ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു രാഖി. പ്ലസ്ടുവിന് ശേഷം സിവിൽ എഞ്ചിനീയറിംഗ് പാസ്സായി. 2018 ലാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.2019 ഫെബ്രുവരി 15 ന് എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് രാഖിയെ അഖിൽ വിവാഹം കഴിച്ചിരുന്നു. എന്നാൽ പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുകയും ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ഇടക്കിടെ തന്നെ ബന്ധു മിത്രാദികളുടെ സാന്നിധ്യത്തിൽ രേഖാമൂലം വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി ഫോൺ ചെയ്യാൻ തുടങ്ങി. കൂടാതെ അഖിലിൻ്റെ പ്രതിശ്രുത വധുവിനെ അവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാൻ ശ്രമിച്ചു. അഖിലുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അഖിലും ജ്യേഷ്ഠൻ രാഹുലും 2019 മെയ് അവസാനം രാഖി യോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും രാഹുൽ ആവശ്യപ്പെട്ടിട്ടും രാഖി അതിന് തയ്യാറാകാതെ ഭീഷണിപ്പെടുത്തിയതാണ് കൊലക്ക് കാരണമായത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അഖിലിനെ സമൂഹമാധ്യമങ്ങളിലൂടെ നാണം കെടുത്തുമെന്ന് രാഖി ഭീഷണി മുഴക്കി.

മെയ് അവസാനം തന്നെ രാഖിയെ ഒഴിവാക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. സുഹൃത്തായ അയൽവാസി ആദർശിനെയും ഇവർ ഗൂഢാലോചനയിൽ പങ്കാളിയാക്കി. ജൂൺ 18 നാണ് കൊല നടത്താനുള്ള തീരുമാനം മൂവരും ചേർന്നെടുത്തത്. 19 ന് മൂവരും ചേർന്ന് അഖിലും അഖിലിൻ്റെ പിതാവ് രാജപ്പൻ നായരും ചേർന്ന് പണികഴിപ്പിച്ച പുതിയ വീടിന് പിറകിൽ നാലടി താഴ്ചയിൽ കുഴിയെടുത്തു. വൃക്ഷത്തൈകൾ നടാനാണെന്ന വ്യാജേനയാണ് കുഴിയെടുത്തത്.ജൂലൈ 21 ന് പുതിയ വീട് കാണിക്കാനെന്ന വ്യാജേന സൗഹൃദം നടിച്ച് രാഖിയെ ആദർശിൻ്റെ കാറിൽ ആദർശുമൊത്ത് അമ്പൂരിയിലെ പുതിയ വീട്ടിലെത്തിക്കുകയായിരുന്നു. അഖിൽ രാഖിയെ കാറിൽ എത്തിക്കുമ്പോൾ രാഹുൽ കാറിൻ്റെ പിൻവാതിൽ തുറന്ന് രാഖിയെ കഴുത്തിൽ കുത്തിപ്പിടിച്ച് അലറി. '' എൻ്റെ അനുജൻ്റെ വിവാഹം നീ മുടക്കുമല്ലേ, നീ ജീവിച്ചിരിക്കണ്ടെടീ '' എന്ന് രാഹുൽ അലറി വിളിച്ച് കഴുത്തു ഞെരിച്ചു. ഈ സമയം ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അഖിൽ കാറിൻ്റെ ആക്സിലേറ്ററിൽ കാലമർത്തി ശബ്ദമുണ്ടാക്കി. തുടർന്ന് അഖിലും കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയതായി കോടതിയിൽ സമർപ്പിച്ച പ്രതികളുടെ കുറ്റസമ്മത മൊഴികളിൽ പറയുന്നു.

രാത്രി 8.30 മണിയോടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി പൂർണ്ണ നഗ്നയാക്കി നേരത്തെ എടുത്ത കുഴിയിൽ ഉപ്പു വിതറി കുഴിച്ചിട്ടു. മൃതദേഹം വേഗത്തിൽ മണ്ണിലലിയാനാണ് ഇപ്രകാരം ചെയ്തത്. വസ്ത്രങ്ങൾ എവിടേക്കോ മാർവാട് ചെയ്ത് തെളിവു നശിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടും വസ്ത്രങ്ങൾ കണ്ടെത്താനായില്ല. കൃത്യത്തിന് ശേഷം പ്രതികൾ രാഖിയുടെ മൊബൈൽ ഫോണിൽ നിന്ന് താൻ ചെന്നൈക്ക് പോകുകയാണെന്ന് സന്ദേശവുമയച്ചു. 21 ന് വൈകിട്ട് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. അത്യന്തം സന്തോഷവതിയായാണ് രാഖി വീട്ടിൽ നിന്നും പോയത്. മിസ്സിംഗ് കേസിന് തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന് കാട്ടി പൂവ്വാർ പോലീസ് കേസ് എഴുതിത്തള്ളാൻ ധൃതി പിടിച്ച് ശ്രമിച്ചു വരികയായിരുന്നു. എന്നാൽ കൊലപാതകത്തിൻ്റെയും അതിന് പിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് രാഖിയുടെ പിതാവ് ഹോട്ടലുടമയായ രാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയെ തുടർന്നാണ്. 2019 ജൂലൈ 25 , 28 തിയതികളിലായി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 18 നാണ് കേസിൽ ഡി വൈ എസ് പി കുറ്റപത്രം സമർപ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (1 hour ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (2 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (2 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (2 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (2 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (2 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (2 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (3 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (3 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (4 hours ago)

Malayali Vartha Recommends