ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്

കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശപ്രകാരം ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഓരോരുത്തര്‍ക്കും എന്ത് കഴിക്കണം എന്നുള്ളത് അവരുടെ കാര്യമാണെന്നും ഗവര്‍ണര്‍ക്ക് വെജിറ്റേറിയന്‍ മതിയെങ്കില്‍ വെജിറ്റേറിയന്‍ കഴിക്കാമെന്നും എം.വി ഗോവിന്ദന് പ്രതികരിച്ചു. അവിടെയുള്ളവര്‍ മുഴുവന്‍ വെജിറ്റേറിയന്‍ കഴിക്കണമെന്ന് പറയാനുള്ള അവകാശം ഗവര്‍ണര്‍ക്കില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു
മാഥൂര്‍ ശുദ്ധ സസ്യാഹാരി ആയതിനാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലോക്ഭവനില്‍ മാംസവും മത്സ്യവും പാചകം ചെയ്യരുതെന്നായിരുന്നു നിര്‍ദേശം. സസ്യേതര ഭക്ഷണം ഒഴിവാക്കിയ നടപടി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും എം.വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഗവര്‍ണറുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി ആയതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























