പത്തനംതിട്ട ജില്ലയിൽ 33 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയിൽ 33 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 11 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുന്പഴ ക്ലസ്റ്ററിലുളള രണ്ടു പേരും അടൂർ ക്ലസ്റ്ററിലുളള ആറു പേരുമുണ്ട്. 50 പേർ രോഗമുക്തരായി.
അതേസമയം ജില്ലയിൽ ഇതുവരെ ആകെ 1693 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 773 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു. പത്തനംതിട്ട ജില്ലക്കാരായ 407 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 396 പേർ ജില്ലയിലും 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha