ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുത്തു
ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുത്തു. സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസമാണ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തത്. ഇതിന് പിന്നാലെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha