Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങൾ; വൈറലായി കുറിപ്പ്

06 AUGUST 2020 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...

കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചരണങ്ങള്‍ നേരിടുന്ന നടി ലക്ഷ്മിപ്രിയയെ കുറിച്ച്‌ തുറന്നെഴുതി മാധ്യമപ്രവര്‍ത്തക അഞ്ചു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളെന്ന് അഞ്ചു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അഞ്ചു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഥയും കഥാപാത്രവും തികച്ചും യാഥാര്‍ത്ഥ്യമാണ്!

സൈബറിടങ്ങളില്‍ നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോള്‍ സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങളല്ലാ ഈ എഴുത്തിന് ആധാരം. ഈ ജനാധിപത്യരാജ്യത്ത് ഏതൊരു വിശ്വാസപ്രമാണത്തെയും നെഞ്ചോട് ചേര്‍ത്തണയ്ക്കാനും വിശ്വാസം ഹനിക്കപ്പെടുമ്ബോള്‍ പ്രതികരിക്കാനും ഏതൊരാള്‍ക്കും അവകാശമുള്ളിടത്തോളം കാലം ക്ഷേത്ര ബലികല്ലില്‍ ചവിട്ടിനിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഒരാള്‍ക്കെതിരെ അവര്‍ ഇട്ട കമന്റിനെ അത്ര വലിയ മഹാപാതകമായി കാണുന്നില്ല. അതിലെ വൈകാരിക എലമെന്റായ ഇനി അധിക കാലം അവനില്ല എന്ന ഭാഗത്തോട് ഒട്ടും സമരസപ്പെടുന്നില്ലായെങ്കിലും ആ ഒരൊറ്റ കമന്റിനെ മുന്‍നിറുത്തി സൈബറിടങ്ങളിലെ പല ഗ്രൂപ്പുകളിലും അവരെ കലാപകാരിയായി ചിത്രീകരിക്കുന്നത് കാണുമ്ബോള്‍ പ്രതികരിക്കാതിരിക്കാനും കഴിയില്ല.

ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ലക്ഷ്മിപ്രിയയെ കുറിച്ച്‌ ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതില്‍ കൂടുതല്‍ നിങ്ങള്‍ക്കെന്തറിയാം ഈ നടിയെ കുറിച്ച്‌? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവര്‍ ഒന്നോര്‍ക്കുക. അതല്ലാ അവരുടെ യഥാര്‍ത്ഥപേര്( ആദ്യത്തെ പേര്) . ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍.

ലക്ഷ്മിപ്രിയയെ ഞാനറിയുന്നത് ജയേഷ് എന്ന അവരുടെ ഭര്‍ത്താവിന്റെ കുടുംബം വഴിയാണ്.സംഗീതജ്ഞായ ശ്രീ.പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ലക്ഷ്മിപ്രിയ. ചിറയിന്‍കീഴിലെ ബന്ധുവിന്റെ വിവാഹവീട്ടില്‍ വച്ച്‌ അദ്ദേഹത്തെ കാണുമ്ബോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഒരു നടിയാണെന്നും പേര് ലക്ഷ്മിപ്രിയയെന്നാണെന്നും. ചക്കരമുത്ത് സിനിമയിലഭിനയിച്ചിരുന്നു ആയിടയ്ക്ക് ലക്ഷി. അന്ന് ആ വീട്ടില്‍ വച്ചറിഞ്ഞ കാര്യങ്ങളാണ് ലക്ഷ്മി ഇസ്ലാം മതത്തില്‍ ജനിച്ചുവളര്‍ന്ന ആളാണെന്നും ഒരുപാട് കയ്പുനീര്‍ കുടിച്ച വ്യക്തിയാണെന്നും മറ്റും. അന്നു മുതലേ എന്തോ ഈ നടിയോട് ഒരടുപ്പം തോന്നുകയും ചെയ്തു. ഉള്ളിലൊരു പത്രപ്രവര്‍ത്തക ഉണ്ടായിരുന്നതിനാല്‍ അവരെകുറിച്ചുള്ള കാര്യങ്ങള്‍ എപ്പോഴും തിരഞ്ഞുമിരുന്നു. ഏറ്റവും അത്ഭുതകരമായി തോന്നിയ ഒരു കാര്യം അവരുടെ ഈശ്വരവിശ്വാസമായിരുന്നു. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് എങ്ങനെ ഇത്രമേല്‍ ശ്രീപത്മനാഭനെയും ഗുരുവായൂരപ്പനെയും ഭക്തിപുരസ്സരം ആരാധിക്കാന്‍ കഴിയുന്നുവെന്ന് പലവട്ടം ഞാനാലോചിച്ചിട്ടുണ്ട്.വെള്ളയമ്ബലം ആല്‍ത്തറക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായ ലക്ഷ്മിപ്രിയ തിരുവനന്തപുരത്തെ നഗരവാസികള്‍ക്ക് ഒരിക്കലും ഒരു താരമേയല്ല.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളായ ഭാഗ്യദേവതയിലും കഥ തുടരുന്നുവിലും ലീഡിംഗ് റോളുകള്‍ ചെയ്തുകണ്ടപ്പോള്‍ കരിയര്‍ഗ്രാഫ് ഇനിയങ്ങോട്ട് ഉയരുമല്ലോയെന്നാണ് കരുതിയത്. പിന്നീട് പക്ഷേ അതല്ലാ സംഭവിച്ചത്. പിന്നെ ഞാന്‍ ലക്ഷ്മിപ്രിയയെ കൂടുതലറിഞ്ഞത് അവരുടെ ആത്മകഥയിലൂടെയാണ്.വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയായിരുന്നു ലക്ഷ്മിപ്രിയ ആ പുസ്തകത്തില്‍.

അതില്‍ ഞാന്‍ വായിച്ചറിഞ്ഞ ലക്ഷ്മിപ്രിയയില്‍ ഒറ്റപ്പെട്ട ബാല്യത്തിന്റെ കടുത്തവിങ്ങലുണ്ട്. കൗമാരത്തിന്റെ എല്ലാവിധ കൗതുകങ്ങളുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. നേരത്തെ കേട്ടിരുന്ന കഥകളിലെ ലക്ഷ്മിയോട് തോന്നിയ നേരിയ
സ്‌നേഹത്തോടൊപ്പം പിന്നീട് തികഞ്ഞ ബഹുമാനം തോന്നിയത് ആ മനസ്സു കാണാന്‍ ആ പുസ്തകത്തിലൂടെ കഴിഞ്ഞതിനാലാണ്.ചോര പൊടിയുന്ന അനുഭവങ്ങളുടെ നേരെഴുത്താണ് ലക്ഷ്മിപ്രിയയുടെ 'കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.' എന്ന പുസ്തകം. ഉള്ളുനോവുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലൂടെ കുട്ടിക്കാലത്ത് മാനസികമായി നേരിടേണ്ടി വന്ന പൊള്ളലുകളിലൂടെയാണ് ലക്ഷ്മിപ്രിയയുടെ ആത്മകഥ സഞ്ചരിക്കുന്നത്. അമ്മയുടെ സ്നേഹമെന്തെന്നറിയാതെ വളര്‍ന്ന ഒരു കുട്ടി അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത് പോലും പതിനാലാം വയസ്സിലാണ്.കബീറെന്നെ അച്ഛനെക്കാളും സ്നേഹിച്ചതും ജീവിതം പഠിപ്പിച്ചതും റ്റാറ്റയെന്നു വിളിക്കുന്ന അച്ഛന്റെ സഹോദരന്‍. അമ്മയും അച്ഛനും സഹോദരങ്ങളും ജീവിച്ചിരിക്കുമ്ബോള്‍ തന്നെ അനാഥയായി ജീവിക്കേണ്ടി വന്ന ഒരുവള്‍ക്ക് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്നേഹവും കരുത്തും സാന്ത്വനവുമാകുമ്ബോള്‍ സ്വഭാവികമായും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. അങ്ങനെ വന്നതിനാലാണ് ലക്ഷ്മിക്ക് ശ്രീപത്മനാഭസ്വാമിയുടെ വലിയ ചിത്രം രാവിലെ കണി കണ്ടുണരുന്നത് ജീവിതവ്രതമായത്.രാമായണകാണ്ഡങ്ങളെല്ലാം ഹൃദിസ്ഥമായത്. ക്ഷേത്ര ബലിക്കല്ലില്‍ ചവിട്ടി നിന്ന ഒരുവന്‍ ഈ പെണ്‍കുട്ടിക്ക് ധിക്കാരിയായി തോന്നിയത് കലര്‍പ്പില്ലാത്ത ഭക്തി അവളിലുണ്ടായതിനാല്‍ മാത്രം. ജന്മം കൊണ്ടല്ലാതെ തന്നെ കര്‍മ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി തീര്‍ന്ന അവരുടെ പ്രതികരണം പലര്‍ക്കും പൊള്ളിയത് അത് കൊണ്ടാണ്. ആര്‍ത്തവരുള്ളികള്‍ക്കിടയില്‍ തലകീഴായി വരച്ച അയ്യപ്പഫ്ലക്സുകള്‍ വച്ചവരെ യും ശിവലിംഗത്തെ ആഭാസമായി വരച്ച ചിത്രകലയും അയ്യപ്പനെതിരെ പുലയാട്ടുകവിതയെഴുതിയവരെയും കയ്യടിച്ചഭിനന്ദിച്ചവര്‍ക്ക് ഇപ്പോള്‍ ഒരു കമന്റ് പൊള്ളിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ഒന്നുമാത്രമേയുള്ളൂ-അത് നിങ്ങളിലെ തികഞ്ഞ അസഹിഷ്ണുതയാണ്.

ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ അവള്‍ പൊരുതിതോല്‌പിച്ചത് എളുപ്പം പ്രശസ്തി കിട്ടുന്ന ആഭാസരീതിയിലൂടെയല്ലാ. ഇതരമതവിശ്വാസങ്ങളുടെ മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചോ ചിത്രംവരച്ചോ വിലക്കപ്പെട്ട സ്ഥലങ്ങളില്‍ ആചാരലംഘനം നടത്തിയോ നെഗറ്റീവ് പബ്ലിസിറ്റി അവര്‍ ലക്ഷ്യമിട്ടില്ല. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച്‌ കുടുംബജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റി അവര്‍ ജീവിച്ചുപ്പോരുന്നു. വിവാഹിതയായ ശേഷം ഭര്‍തൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവര്‍ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയില്‍ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവര്‍ വാടിപ്പോകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...  (40 minutes ago)

തൃശ്ശൂരിനെ ഇളക്കി സുരേഷ് ഗോപി...  (1 hour ago)

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (2 hours ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (3 hours ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (3 hours ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (3 hours ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (4 hours ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (4 hours ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (4 hours ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (5 hours ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (5 hours ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (5 hours ago)

Malayali Vartha Recommends