ക്വാറന്റീനില്‍ കഴിയവേ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവില്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന റിഞ്ഞ് സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമശുശ്രൂഷ നല്കി ആശുപത്രിയില്‍ എത്തിച്ച ശേഷം പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ-യും സംഘവും ക്വാറന്റീനില്‍ പ്രവേശിച്ചു

ഗള്‍ഫില്‍നിന്നു നാലാം തീയതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മൊകേരി പാത്തിപ്പാലം സ്വദേശി തൂങ്ങിമരിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്
എത്തിയ പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ.വി.ഗണേശന് ജീവന് ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ് സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമശുശ്രൂഷ നല്കി. തുടര്‍ന്ന് ഇദ്ദേഹം ക്വാറന്റീനില്‍ പ്രവേശിച്ചു.
ഇന്നലെ രാവിലെ 11-മണിക്ക് ഭക്ഷണവുമായെത്തിയ മാതാവാണ് കഴുത്തില്‍ തുണിയുടെ കുരുക്ക് കെട്ടിയ നിലയില്‍ താഴെ വീണു കിടക്കുന്ന ആളെ കണ്ടത്. വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെയാണ് താഴെ വീണത്.
പന്ത്രണ്ടോടെയാണ് എസ്ഐ ഗണേശന് അയല്ക്കാരനില് നിന്നും വിവരം എത്തിയത്. 10 മിനിറ്റിനകം എസ്ഐ സ്ഥലത്തെത്തി. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ശരീരം. നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനിടെയാണ് നേരിയ ചലനം കണ്ടത്. ഒരു നിമിഷം പോലും പാഴാക്കാതെ എസ്ഐ ആരോഗ്യപ്രവര്‍ത്തകന്റെ റോളിലേക്കു മാറി.
വാഹനത്തില്‍ ഉണ്ടായിരുന്ന പിപിഇ കിറ്റ് എടുക്കുവാന്‍ പോലും സമയം പാഴാക്കിയില്ല. നെഞ്ചില്‍ കൈപ്പത്തി അമര്‍ത്തി സിപിആര്‍ നല്കി. ശ്വാസോച്ഛ്വാസം ഏതാണ്ടു സാധാരണ നിലയിലാകുന്നതുവരെ ഇതു തുടര്‍ന്നു. പിന്നീട് പൊലീസ് വാഹനത്തില്‍ പാനൂര്‍ സിഎച്ച്സിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്.
ഉടന്‍തന്നെ എസ്ഐയും സംഘത്തിലുണ്ടായിരുന്ന 6 പൊലീസുകാരും സഹായിക്കാനെത്തിയ രണ്ടു നാട്ടുകാരും ക്വാറന്റീനില്‍ പ്രവേശിച്ചു.
https://www.facebook.com/Malayalivartha
























