മുംബൈ വഴി ലക്ഷ്യം വേറെ... നാട്ടില്‍ മാത്രമല്ല ജീവിതത്തിലും സ്വപ്ന തട്ടിപ്പുകാരിയാണെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം; സ്വപ്നയുടെ എല്ലാ കൂട്ടുകെട്ടിനും മൂകസാക്ഷിയായി നിന്ന ഭര്‍ത്താവിനെ സാങ്കല്‍പ്പിക കഥാപാത്രമാക്കി ചങ്ങാത്തം മറ്റ് പലരോടുമായി; അവസാനം കെട്ടാനുദ്ദേശിച്ചത് മറ്റൊരാളെ; കെട്ടിയ ശേഷം നാടുവിടാനൊരുങ്ങിയ സ്വപ്ന പെട്ടു പോയതിങ്ങനെ

സ്വപ്നയുടെ തല്ലിപ്പൊളിത്തരങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുത്തുകയാണ് അന്വേഷണ സംഘം. സ്വപ്ന പാവമല്ല കൈയ്യില്‍ മൊത്തം കയ്യിലിരുപ്പാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്ന വാദമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നത്. ശിവശങ്കറുമായുള്ള അടുപ്പം ഉണ്ടായത് തന്നെ ഭര്‍ത്താവുമായുള്ള അകന്ന ബന്ധം കൊണ്ടാണ്. ആ അകന്ന ബന്ധം അടുത്ത ബന്ധമായത് ആ ഭര്‍ത്താവിനെ മൂക സാക്ഷിയാക്കിയാണ്. പാതിരാത്രി കുടിച്ച് കൂത്താടി ശിവശങ്കര്‍ അടക്കം കുടുംബത്തീന്ന് ഇറങ്ങിപ്പോയപ്പോഴും ആ ഭര്‍ത്താവ് സാക്ഷിയാണെന്നാണ് സ്വപ്നയും ശിവശങ്കറും പുറയുന്നത്. സെക്രട്ടറിയേറ്റിലെ ഫ്ളാറ്റ് എടുത്തത് പോലും ഭര്‍ത്താവ് പറഞ്ഞിട്ടാണെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. ആ മാതൃകാ ഭര്‍ത്താവിനെപ്പോലും സ്വപ്ന തേയ്ക്കാന്‍ പ്ലാന്‍ സി തയ്യാറാക്കിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മാത്രമല്ല ആ ഭര്‍ത്താവിനെ തേക്കാനും ലക്ഷ്യം വച്ചിരുന്നു.
ടാന്‍സാനിയയില്‍ നിന്നുള്ള കള്ളക്കടത്ത് വ്യാപകമായ ഘട്ടത്തിലാണ് ഇപ്പോഴത്തെ രണ്ടാം ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സ്വപ്ന ഏറെ താലോലിച്ച അയാളെ വിവാഹം കഴിക്കാനാണ് ഉദ്ദേശിച്ചത്. ആ അയാളാണ് വിവാദ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സരിത്. സ്വപ്നയും സരിത്തും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി എന്‍.ഐ.എ തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് ടാന്‍സാനിയയിലേക്ക് കടക്കാനും അവിടെ സ്ഥിര താമസമാക്കാനുമാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. കെ.ടി. റമീസിന്റെ ഒത്താശയോടെയാണ് ഇവര്‍ പദ്ധതി പ്ളാന്‍ ചെയ്തിരുന്നത്. സരിത്തിന്റെ വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം ഒരുമിച്ചു ജീവിക്കാനായിരുന്നു തീരുമാനം. ഇത്തരമൊരു ഘട്ടത്തില്‍ മറ്റു കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് സ്വപ്നയും സരിത്തും മുംബെയില്‍ എത്തണമെന്നും അവിടെ നിന്ന് വിദേശത്തേക്ക് പറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും റമീസ് വാഗ്ദാനം നല്‍കിയിരുന്നെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ പറഞ്ഞു.
അതേസമയം സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും എന്‍.ഐ.എ. വെളിപ്പെടുത്തി. ശിവശങ്കര്‍ സ്വപ്നയുടെ അഭ്യൂദയാകാംക്ഷിയാണെന്നും സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറാണെന്നുമാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സ്വപ്നയ്ക്ക് വിദേശത്തും സ്വാധീനമുണ്ട്. രാജിവച്ച ശേഷവും സ്വപ്നയ്ക്ക് ആയിരം ഡോളര്‍ കോണ്‍സുലേറ്റ് പ്രതിഫലം നല്‍കിയിരുന്നുവെന്നും സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍.ഐ.എ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും അമ്പതിനായിരം രൂപ വച്ച് കിട്ടിയിരുന്നു. കസ്റ്റംസ് പിടിച്ച സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കറിനെ സ്വപ്ന സമീപിച്ചിരുന്നു. എന്നാല്‍ സ്വപ്നയെ സഹായിക്കാന്‍ ശിവശങ്കര്‍ തയ്യാറായിരുന്നില്ല. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ മുഖ്യ കേന്ദ്രം സ്വപ്നയായിരുന്നു. ശിവശങ്കറില്‍ നിന്ന് സ്വപ്ന ഉപദേശം സ്വീകരിച്ചിരുന്നുവെന്നും എന്‍.ഐ.എ കോടതിയെ ബോധിപ്പിച്ചു.
ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്ന സുരേഷ്. ഏതെങ്കിലും ഘട്ടത്തില്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിനെ അത് ബാധിക്കും. ശിവശങ്കര്‍ മെന്റര്‍ ആണെന്നാണ് ചോദ്യം ചെയ്യലില്‍ സ്വപ്ന പറഞ്ഞത്. ഒറ്റപ്പെട്ട സ്വര്‍ണക്കടത്തല്ല ഇത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ വാദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായത്.
തന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണം ആദ്യ വിവാഹ സമ്മാനമെന്നായിരുന്നു സ്വപ്നയുടെ വാദം. വിവാഹ ചിത്രം അടക്കം കാട്ടിയായിരുന്നു സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ എത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. സ്വപ്നയ്ക്ക് സ്വര്‍ണക്കടത്തില്‍ യാതൊരു ബന്ധവുമില്ലെന്നും സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. പക്ഷെ അതെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു എന്‍ഐഎയുടെ വാദങ്ങള്‍. എന്തായാലും സ്വപ്നയുടെ ഭാവി തിങ്കളാഴ്ചയറിയാം.
"
https://www.facebook.com/Malayalivartha
























