ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍... തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം , നിരവധി വീടുകളില്‍ വെളളം കയറി, നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി

ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെളളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. വാഹനത്തില്‍ രണ്ടുയുവാക്കളുണ്ടായിരുന്നു. നാട്ടുകാരായ മാര്ട്ടിന്, അനീഷ് എന്നിവരാണ് ഒഴുക്കില്‍പെട്ടതെന്നാണ് സൂചന.
അതേസമയം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ വനത്തിനകത്ത് ഉരുള്‍പൊട്ടി. കോടഞ്ചേരി ചെമ്പുകടവില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ചാലിപ്പുഴ നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ കോളനിയിലെ 29 വീട്ടുകാരെ വ്യാഴാഴ്ച രാത്രി മാറ്റിപ്പാര്‍പ്പിച്ചു. കുട്ടികളടക്കം എണ്‍പതോളം പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. വയനാട് വൈത്തിരിയില്‍ കനത്ത മഴ തുടര്‍ന്നതോടെ നിലമ്പൂര്‍ ചാലിയാര്‍ പുഴയിലും മലവെള്ളപാച്ചില്‍ ഉണ്ടായി.
പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്ത നാശമുണ്ടാക്കി. മലയോരപ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
"
https://www.facebook.com/Malayalivartha
























