കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികേതര സ്വര്ണപ്പണയവായ്പകളില് സ്വര്‍ണവിലയുടെ 90 ശതമാനംവരെ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികേതര സ്വര്ണപ്പണയവായ്പകളില് സ്വര്‍ണവിലയുടെ 90 ശതമാനംവരെ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്. നേരത്തേയിത് 75 ശതമാനത്തില്‍ കൂടരുതെന്നായിരുന്നു മാര്‍ഗനിര്‍ദേശം. 2021 മാര്‍ച്ച് 31 വരെയായിരിക്കും ഈ ഇളവനുവദിക്കുക. 2021 ഏപ്രില്‍ ഒന്നുമുതല്‍ സ്വര്ണവിലയനുസരിച്ചുള്ള വായ്പാ അനുപാതം 75 ശതമാനമായി പുനഃസ്ഥാപിക്കും.
അതേസമയം, സ്വര്‍ണവില ചരിത്രത്തിലെ ഉയര്ന്നനിലയിലെത്തിനില്ക്കുമ്പോള് ഇത് പ്രായോഗികമാകുമോ എന്ന ആശങ്കയുണ്ട്. പവന് 25,000 രൂപയില്‍നിന്ന് ചുരുങ്ങിയ കാലംകൊണ്ട് 41,520 രൂപ വരെ എത്തിനില്‍ക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിതി പരിഗണിക്കുമ്പോള്‍ വില കുറച്ചുകൂടി ഉയരുമെന്നാണ് വിലയിരുത്തലുകള്‍.
എങ്കിലും കോവിഡ് വൈറസിന് വാക്സിന് എത്തുകയും രോഗവ്യാപനം നിയന്ത്രണവിധേയമായി സാമ്പത്തിക സ്ഥിതി മാറുകയുംചെയ്താല് വിലയിടിയാനുള്ള സാഹചര്യവുമുണ്ട്. ഈയവസരത്തില്‍ സ്വര്‍ണവിലയുടെ 90 ശതമാനംവരെ വായ്പയായി നല്‍കുന്നത് വായ്പാസ്ഥാപനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും.
https://www.facebook.com/Malayalivartha
























