ഇടുക്കിയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി... മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു... ഇന്നലെ വൈകുന്നേരം പാലൊഴും പാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപോകുകയായിരുന്നു

ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രി വൈകി കണ്ടെത്തിയത്. കാണാതായ നല്ലതണ്ണി സ്വദേശി അനീഷിനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്തായിരുന്നു സംഭവം.
പാലൊഴുകും പാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോകുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം ഇവരെ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha
























