സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നല്കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ സമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നല്കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ 15 ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സ്വപ്ന അധികാര കേന്ദ്രങ്ങളില്‍ വന്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇവര്‍ പുറത്തുപോയാല്‍ കേസ് അട്ടിമറിക്കനുള്ള സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളാ പൊലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha
























