സംസ്ഥാത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിൽ ഉരുൾ പൊട്ടൽ ഉണ്ടായി..ഇടുക്കിയിൽ സംഭവിച്ചത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം

സംസ്ഥാത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിൽ ഉരുൾ പൊട്ടൽ ഉണ്ടായി..ഇടുക്കിയിൽ സംഭവിച്ചത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം . ഇന്നലെ അതിഭീകരമായ നിലയിൽ ആയിരുന്നു ഉരുൾ പൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പലതും ഒലിച്ചുപോയിരുന്നു. ആ മലവെള്ള പാച്ചിലിൽ ഒലിച്ചുപ്പോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചിൽ തുടരുകയാണ്.
തല്ലതണ്ണിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിൽ നിന്ന് കാർ ഒലിച്ചുപോകുകയായിരുന്നു. ഏലപ്പാറ-വാഗമൺ റോഡിലെ നല്ലതണ്ണി പാലത്തിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ്ഈ ദാരുണമായ സംഭവം നടന്നത്. സുഹൃത്തായ സെൽവനെ വീട്ടിൽ ഇറക്കിയിട്ട് അനീഷും മാർട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു ഇത്രയും വലിയൊരു അപകടം സംഭവിച്ചത് . പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തിൽപ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.ഇടുക്കിയിലെ കോഴിക്കാനം അണ്ണൻതമ്പിമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടയിത്.
അതേ സമയം സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ; ഉണ്ടാകും. മറ്റൊരു ന്യൂനമർദത്തിനും സാധ്യത എന്നും അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതിനെ തുടർന്ന് ഏവരും ജാഗ്രത പാലിക്കുക. ഇപ്പോഴുള്ള ന്യൂനമർദത്തിനുപുറമേ, ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളുമെന്നും അറിയിച്ചു. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതൽ ദിവസങ്ങളിലേക്കു നീളുന്നത് എന്നും അവർ പറഞ്ഞു
കനത്തമഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ഇടങ്ങളിലും ആളപായമില്ല. കൃഷിക്കും മുന്നൂറോളം വീടുകൾക്കും നാശമുണ്ടായി.വെള്ളിയാഴ്ച മലപ്പുറത്ത് ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.അതേ സമയം നീലഗിരിയിൽ പെയ്തത് 58 സെന്റീമീറ്റർ മഴയാണ്.
കേരളത്തിൽ അതിതീവ്രമഴ പ്രതീക്ഷിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെവരെ അത്രയും കനത്തമഴ പെയ്തില്ല. മാനന്തവാടിയിൽ 19-ഉം വൈത്തിരിയിൽ 18-ഉം പടിഞ്ഞാറത്തറ അണക്കെട്ടിൽ 17-ഉം നിലമ്പൂരിൽ പത്തും സെന്റീമീറ്റർ പെയ്തു.മലപ്പുറം, വയനാട് ജില്ലകളോടു ചേർന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിൽ അതിതീവ്രമഴയാണ് പെയ്തത്. നീലഗിരി ജില്ലയിലെ അവലാഞ്ചിയിൽ 58 സെൻറീമീറ്ററും അപ്പർ ഗൂഡല്ലൂരിൽ 31 സെന്റീമീറ്ററുമാണ് ഒറ്റദിവസംകൊണ്ട് പെയ്തത്. ഇത് നിലമ്പൂരിനെയും സമീപപ്രദേശങ്ങളെയും ബാധിച്ചു.
2261 പേർ ക്യാമ്പുകളിൽ കഴിയുകയാണ്.കേരളത്തിലാകെ 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കുന്ന ന്നു. ഇതിൽ 621 കുടുംബങ്ങളിലെ 2261 പേർ കഴിയുന്നു. 29 ക്യാമ്പുകൾ തുറക്കേണ്ടിവന്ന വയനാടാണ് കൂടുതൽ ദുരിതബാധിതം. 446 കുടുംബങ്ങളിലെ 1613 പേർ ക്യാമ്പുകളിൽ കഴിയുന്നു. മലപ്പുറത്ത് എട്ട് ക്യാമ്പുകൾ തുറന്നു.മാത്രമല്ല കേരളത്തിലെ കാലവസ്ഥ പരിഗണിച്ചു കൂടുതൽ കേന്ദ്രസേന വന്നിട്ടുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾകൂടി (50 പേർ) കേരളത്തിലെതത്തി കഴിഞ്ഞു. പാലക്കാട്ടും മലപ്പുറത്തും ഇവരെ നിയോഗിച്ചു.
https://www.facebook.com/Malayalivartha
























