Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

അതെല്ലാം വെറും സ്വപ്നം... സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചപ്പോള്‍ സര്‍വതും തകര്‍ന്ന് സ്വപ്നയും കൂട്ടരും; വളരെനാള്‍ കൊണ്ട് കെട്ടിപ്പൊക്കിയ സ്വപ്നങ്ങളെല്ലാം കൈവിടുന്നു; സ്വപ്നയുടേയും കൂട്ടരുടേയും സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

07 AUGUST 2020 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം; വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

കണ്ട് കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്ന് വരുത്തുന്നതും ഭാവന്‍. രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാന്‍. മാളിക മുകളേറുന്ന മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍... എന്നാണല്ലോ. അതുപോലെയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടേയും കൂട്ടരുടേയും അവസ്ഥ. ഓടി നടന്ന് സമ്പാദിച്ചതെല്ലാം പോകുകയാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ മുന്നോടിയായി ഇവരുടെ സ്വത്ത് മരവിപ്പിക്കാന്‍ സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് നടപടികള്‍ തുടങ്ങി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചാണിത്.

കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, ഫൈസല്‍ ഫാരിദ് എന്നിവര്‍ക്ക് സ്വന്തം പേരിലോ, ബിനാമി പേരുകളിലോ ഉള്ള സ്വത്തുകളുടെ വിവരം ഇന്നലെ വൈകിട്ട് 5 മണിക്കുള്ളില്‍ ശേഖരിക്കാന്‍ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ ഐ.ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവരുടെ പേരില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുടെ പകര്‍പ്പുകള്‍ ശേഖരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇന്ന് മറുപടി നല്‍കിയേക്കും.
ഇവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടോയെന്നും വില്ലേജ് ഓഫീസര്‍മാര്‍ മുഖേന കണ്ടെത്തും. പോക്കുവരവ് മരവിപ്പിക്കല്‍, ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടല്‍, ലേലം ചെയ്യല്‍ തുടങ്ങിയ നടപടികള്‍ കോടതി നിര്‍ദ്ദേശപ്രകാരം പിന്നീട് ചെയ്യുന്നതാണ്
സ്വപ്നയ്ക്ക് നഗര മദ്ധ്യത്തില്‍ കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയമുണ്ടെന്നാണ് സൂചന. സന്ദീപിന് കേരളത്തില്‍ പതിനൊന്ന് സ്ഥാപനങ്ങളുണ്ട്. പത്തനംതിട്ടയിലെ വന്‍ കാര്‍ വ്യാപാര സ്ഥാപനം ജൂലായ് 11ന് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. ഏറെക്കാലം ജോലി ചെയ്ത എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഇരുപതിനായിരം രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോണ്‍സുലേറ്റിലും സ്‌പേസ് പാര്‍ക്കിലും ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും ഇവിടെ ജോലി ലഭിച്ചിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. വരവില്‍ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കില്‍ ഇ.ഡിക്ക് പരിശോധന നടത്താം.

അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക് പോകുന്നതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നയതന്ത്ര ബാഗുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ഹവാല ഇടപാടുകളും സംഘം അന്വേഷിക്കും.

യു.എ.ഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും സംഘം വിശദമായ അന്വേഷണം നടത്തും. യു.എ.ഇ സര്‍ക്കാരിന്റെ അനുമതിയും തുടര്‍ന്ന് സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍.ഐ.എ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കെ.ടി. റമീസിന്റെ കസ്റ്റഡി നീട്ടാനും എന്‍.ഐ.എ അപേക്ഷ നല്‍കും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് എന്‍.ഐ.എ കോടതി പരിഗണിക്കും.

സ്വര്‍ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നു എന്നും കഴിഞ്ഞയാഴ്ച എന്‍.ഐ.എ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് കൂടാതെ ശിവശങ്കറിന്റെ ഫ്‌ലാറ്റിലടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തിയതിലൂടെ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാനായി ഉത്തരവിട്ടത്. സര്‍വതും നഷ്ടപ്പെട്ടതോടെ സ്വപ്നയും കൂട്ടരും അങ്കലാപ്പിലാണ്

."

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (1 hour ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (2 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (2 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (2 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (2 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (2 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (2 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (3 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (3 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (4 hours ago)

Malayali Vartha Recommends