റമീസിന്റെ അന്താരാഷ്ട്ര ഇടപാട് ... റമീസ് നടത്തിയ ആയുധക്കച്ചവടം ... വിറ്റ്വാട്ടേഴ്‌സ് ഗോള്‍ഡ് ഫീല്‍ഡിലെ ക്യാമറയില്‍ ദൈവം അവശേഷിപ്പിച്ച തെളിവ്

റമീസ് എന്ന കൊടുംകുറ്റവാളി കേവലം എന്‍ ഐ എ യുടെ കണ്ണിലെ കരട് മാത്രമല്ല ,അന്താരാഷ്ട്ര അന്വേഷണ സംഘടനകള്‍ തിരഞ്ഞു കൊണ്ടിരിക്കുന്ന ആഗോള ഭീകരവാദി കൂടിയാണ് .ഇയാളുള്‍പ്പെടുന്ന കള്ളക്കടത്തു കേസില്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് പുറമെ മറ്റനേകം അസാന്മാര്‍ഗിക പദ്ധതികള്‍ നടത്തിവരികയാണ് എന്നത് പകലുപോലെ വ്യക്തമായിരിക്കുകയാണ് .സൗത്ത് ആഫ്രിക്കയില്‍ നടന്ന
മോഷണ പരമ്പര കേസില്‍ ഇന്റര്‍പോള്‍ തപ്പുന്നത് ഇയാളെയാണ് എന്ന സൂചന വന്നതോടെ ഇത് അന്താരാഷ്ട്ര ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാറിയിരിക്കുകയാണ് .ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉഭയകകഷി ബന്ധത്തില്‍ ഇരുരാജ്യങ്ങളും അതീവശ്രദ്ധയോടെയാണ് നീങ്ങുന്നത് .അതിനാല്‍ തന്നെ ഇന്ത്യ തേടുന്ന കുറ്റവാളികള്‍ യു എ ഇയില്‍ ഒളിച്ചുതാമസിക്കുകയോ ,അല്ലെങ്കില്‍ യു ,എ ഇ കോണ്‍സുലേറ്റില്‍ കൃത്രിമത്വം നടത്തുന്ന തരത്തില്‍ ഏര്‍പ്പെടുകയോ മറ്റും ചെയ്യുമ്പോള്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള ഊഷ്മളതയെ ബാധിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ ഇരുരാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ് .
കള്ളക്കടത്തു കേസിലെ നിര്‍ണായക തെളിവുകള്‍ ലഭ്യമായത് റമീസില്‍ നിന്നും ആയിരുന്നുവെങ്കില്‍ ഇന്ത്യ മുഴുവനായി അറിയേണ്ടിയിരുന്ന അതുമല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന കള്ളക്കടത്തു പരമ്പര വെളിച്ചത്താവുന്ന തരത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ് റമീസ് നശിപ്പിച്ചത് എന്നത് വ്യക്തമാവുകയാണ് .തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ആഫ്രിക്കയിലെ സ്വര്‍ണഖനി കൊള്ളസംഘങ്ങളുമായും ബന്ധം ഉണ്ടെന്ന കാര്യം വ്യക്തമായിരിക്കുകയാണ് . കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതി കെ.ടി. റമീസ് കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ ചോദ്യം ചെയ്യലിലാണ് എന്‍ഐഎക്ക് ഈ വിവരം ലഭിച്ചത്.
ഏറ്റവും കൂടുതല്‍ ഖനികളുള്ള ദക്ഷിണാഫ്രിക്കയില്‍ 2019 ല്‍ 25 സ്വര്‍ണക്കൊള്ളകള്‍ മൊത്തത്തിലായി നടന്നിരുന്നു. എകെ47 അടക്കമുള്ള തോക്കുകളുമായെത്തുന്ന യുവാക്കളാണു ഖനികള്‍ കൊള്ളയടിച്ചിരുന്നത് എന്നതായിരുന്നു അന്നത്തെ റിപ്പോര്‍ട്ട് . കൊള്ളസംഘത്തിലെ ഏഷ്യന്‍ വംശജരായ യുവാക്കളെ കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കന്‍ പൊലീസ് അന്ന് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
അവസാനം കൊള്ള നടന്ന വിറ്റ്വാട്ടേഴ്‌സ് ഗോള്‍ഡ് ഫീല്‍ഡിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് എന്‍ഐഎ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണെന്നു സംശയമുയര്‍ന്നതിനാല്‍ തന്നെ ഇക്കാര്യം ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐയെ അറിയിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ റെഡ്‌കോര്‍ണര്‍ തിരച്ചില്‍ നോട്ടിസും ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണം ആഭരണങ്ങളായി ദുബായ് ഗോള്‍ഡ് മാര്‍ക്കറ്റ് വഴിയാണ് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്നത്. കേരളത്തിലെ സ്വര്‍ണക്കടത്തു റാക്കറ്റും ദുബായ് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത് എന്നത് പകലുപോലെ വ്യക്തമാണ് . ക്രിമിനല്‍ കേസുകളില്‍ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികള്‍ക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആയുധക്കടത്തു കേസിലും പ്രതിയായ റമീസിന്റെ ടാന്‍സനിയ സന്ദര്‍ശനം എന്‍ഐഎ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.അതിനാല്‍ തന്നെ ദുബായി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായുള്ള എന്‍ ഐ എ ശ്രമം അനായാസം നടക്കുമെന്ന് വ്യക്തമാണ് .
https://www.facebook.com/Malayalivartha
























