വണ്ണാന്തുറ ചന്ദന റിസര്‍വില്‍ നിന്നു ചന്ദനമരം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച താല്‍ക്കാലിക വാച്ചര്‍ പിടിയില്‍

വണ്ണാന്തുറ ആദിവാസിക്കുടി സ്വദേശിയും വണ്ണാന്തുറ ചന്ദന റിസര്‍വിലെ താല്കാലിക വാച്ചറുമായ കണ്ണപ്പന്(30) റിസര്‍വില്‍ നിന്നു ചന്ദനമരം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായി. പ്രതി കടത്താന്‍ ശ്രമിച്ച 30 കിലോ ചന്ദനവും പിടിച്ചെടുത്തു.
വനപാലകര്‍ക്ക് ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. അതേ തുടര്‍ന്ന് നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ പ്രതിയെ തൊണ്ടിമുതലുമായി പിടികൂടിയത്. പ്രതിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി വനപാലകര്‍ പറഞ്ഞു. കണ്ണപ്പന് മുമ്പും ചന്ദന മോഷണം നടത്തിയ കേസിലെ പ്രതിയാണ്.
പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കും. കാന്തല്ലൂര്‍ റേഞ്ച് ഓഫീസര്‍ എസ്.സന്ദീപിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.നിജേഷ്, എസ്.എഫ്.ഒ വി.ആര്.രാജീവ്, എസ്.സുനില്‍കുമാര്‍, ബി.എഫ്.ഒ കെ.അനന്ദപത്മനാഭന്‍, സോണി എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























