തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആനവാടക പുതുക്കി, തൃക്കടവൂര്‍ ശിവരാജുവിന്റെ ഏക്കത്തുക 50,000 രൂപ കൂട്ടി, ഇനി എഴുന്നള്ളത്തിനു കിട്ടണമെങ്കില്‍ രണ്ടര ലക്ഷം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആനവാടക പുതുക്കി നിശ്ചയിച്ചു. ലക്ഷണമൊത്ത കരിവീരന് തൃക്കടവൂര്‍ ശിവരാജുവിന്റെ ഏക്കത്തുക 50,000 രൂപ കൂട്ടി. ശിവരാജുവിനെ ഇനി എഴുന്നള്ളത്തിനു കിട്ടണമെങ്കില്‍ രണ്ടര ലക്ഷം രൂപ കൊടുക്കണം.
ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 27 ആനകളുടെ വാടകയാണു പുതുക്കിയത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ദേവസ്വം ബോര്‍ഡ് ആനകളുടെ വാടക പുതുക്കി നിശ്ചയിച്ചത്.
മലയാലപ്പുഴ രാജന്, അമ്പലപ്പുഴ വിജയകൃഷ്ണന്, മുല്ലയ്ക്കല് ബാലകൃഷ്ണന് എന്നിവയ്ക്ക് പുതിയ വാടക 75,000 രൂപയാണ്. 30,000 രൂപയായിരുന്നു പഴയ നിരക്ക്. 30,000 രൂപ വീതം ഉണ്ടായിരുന്ന തിരുനക്കര ശിവനും തിരുവാറാട്ടുകാവ് കാളിദാസനും 25,000 രൂപ വാടകയുണ്ടായിരുന്ന ഉള്ളൂര്‍ കാര്‍ത്തികേയനും എന്മന ശരവണനും ഇനി അര ലക്ഷം രൂപ നല്‍കണം.
വെളിനല്ലൂര്‍ മണികണ്ഠന് (35,000), ഓമല്ലൂര്‍ മണികണ്ഠന് (35,000), ചിറക്കടവ് തിരുനീലകണ്ഠന് (35000), ആദിനാട് സഞ്ജയന് (30,000), മലയിന്‍കീഴ് വല്ലഭന്, നാവായിക്കുളം ദേവനാരായണന് (30,000), ഹരിപ്പാട് സ്കന്ദന്, കണ്ടിയൂര്‍ പ്രേംശങ്കര്‍, തിരുവല്ല ജയരാജന്, ആദിനാട് സുധീഷ്, വെട്ടിക്കാട് ചന്ദ്രശേഖരന്, ശ്രീകണ്ഠേശ്വരം ശിവകുമാര്‍, പാറശാല ശിവകുമാര്‍, ശാര്‍ക്കര ആഞ്ജനേയന്, ശാര്‍ക്കര ചന്ദ്രശേഖരന്, ഏവൂര്‍ കണ്ണന് (25,000) എന്നിങ്ങനെയാണ് ഗജരാജന്മാരുടെ പുതുക്കിയ നിരക്ക്.
പുനലൂര്‍ ഉമ, വര്‍ക്കല സരസ്വതി, ചെറുവള്ളി കുസുമം എന്നീ ഗജറാണിമാര്ക്ക് 15,000 രൂപയാണ് പുതുക്കിയ നിരക്ക്.
https://www.facebook.com/Malayalivartha
























