ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെ മൊഴി സി.ബി.ഐ ഇന്ന് എടുക്കും

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെ മൊഴി സി.ബി.ഐ ഇന്ന് എടുക്കും. ബാലഭാസ്ക്കറുടെ കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത് സംശയാസ്പദമായി ചിലരെ കണ്ടു എന്ന് സോബി വെളിപ്പെടുത്തിയിരുന്നു. തിരുനെല്‍വേലിയിലേക്ക് പോകുന്ന വേളയില്‍ മംഗലപുരത്തിനടുത്തുള്ള പമ്പില്‍ സോബി വിശ്രമിച്ചിരുന്നു. പുലര്‍ച്ചെ 3.30ക്ക് സ്കോര്‍പ്പിയോ കാറുകളില്‍ ചിലര്‍ അവിടെ എത്തി.
ദുരൂഹത തോന്നിയതിനാല്‍ വാഹനമെടുത്തു പോകുമ്പോഴാണ് പള്ളിപ്പുറത്ത് ബാലഭാസ്ക്കറുടെ കാര്‍ ഇടിച്ചത് കാണുന്നത്. ആ സമയം ഒരാള്‍ അവിടെ നിന്ന് ഓടിപ്പോവുകയും മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കണ്ടു എന്നതായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ ബാലഭാസ്കറുടെ മാനേജര്‍ പ്രകാശന് തമ്പിയോട് പറഞ്ഞെങ്കിലും മുഖവിലക്കെടുത്തില്ല.
നയതന്ത്ര ബാഗേജിലെത്തിയ സ്വര്‍ണ്ണം പിടികൂടിയ ശേഷമാണ് ഇതിലെ ഒന്നാം പ്രതിയായ സരിത്തിനെയാണ് ബാലഭാസ്കറുടെ അപകട സ്ഥലത്ത് കണ്ടതെന്ന് സോബി വീണ്ടും വെളിപ്പെടുത്തിയിരുന്നു. നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സോബിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തള്ളിയതാണ്.
"
https://www.facebook.com/Malayalivartha
























