മുന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍.... പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു...നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുക ദുഷ്ക്കരം, ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാകളക്ടര്‍

മുന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ എണ്‍പതോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ആളപായം ഉണ്ടോ എന്ന് വ്യക്തമല്ല. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണുവെന്നാണ് സംശയിക്കുന്നത്. 20 പേര് മണ്ണിനടിയിലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് സ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്.പത്താം തീയതി വരെ കേരളത്തില്‍ അതി ശക്തമായ മഴ ലഭിക്കുമെന്നാണ് സൂചന. കേരള തീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























