സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം; പോലീസ് ഉദ്യോഗസ്ഥർ വരെ സ്വപ്നയുടെ സ്വാധീനത്തിലെന്ന് കസ്റ്റംസ്!

സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം എൻ ഐ എ പുറത്തു വിട്ട വിവരം ഒരു രാഷ്ട്രീയ വിസ്ഫോടനം തന്നെ ആയിരുന്നു. സർക്കാരിനും ഇടതുമുന്നണിക്കും വലിയൊരു പ്രതിരോധം തന്നെ തീർത്തിരുന്നു ആ വെളിപ്പെടുത്തൽ. ഈ രാഷ്ട്രീയ പ്രതിസന്ധി അവർ എങ്ങനെ മറികടക്കും എന്നതും കാത്തിരുന്നു കാണണം. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്നാണ് എൻ.ഐ.എ. റിപ്പോർട്ട് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ വരെ സ്വപ്നയുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ.
അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും രാഷ്ട്രീയക്കാരെ വെല്ലുന്ന ‘രാഷ്ട്രീയകൗശലം’ എൻ.ഐ.എ.പ്രാവർത്തികമാക്കുന്നു എന്ന കാര്യം ശ്രദ്ധേയം. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയമില്ലെന്ന് എൻ.ഐ.എ. കഴിഞ്ഞദിവസം വ്യക്തമാക്കിയത് ഇതിലൊന്നായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യമനുസരിച്ചാണ് കേസ് എൻ.ഐ.എ. ഏറ്റെടുത്തതെന്നും സംസ്ഥാനസർക്കാരിന് നന്ദി അറിയിക്കുമെന്നുമാണ് അവർ കോടതിയിൽ പറഞ്ഞത്.
സർക്കാരിനു കിട്ടിയ വലിയ അംഗീകാരമെന്ന നിലയിലായിരുന്നു സി.പി.എം. മുഖപത്രം ഇത് ഏറ്റെടുത്തത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാത്പര്യത്തിന് അനുസരിച്ചുള്ള അന്വേഷണം എന്ന ആരോപണം ഈ കേസിൽ ഉയരാതിരിക്കാനുള്ള എൻ.ഐ.എ.യുടെ ഒരു കരുതൽ നീക്കമായിരുന്നു ഇതെന്ന് സ്വപ്നയുടെ ‘റൂട്ട് മാപ്പ്’ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പതനത്തെ സർക്കാരിലേക്ക് അടുപ്പിക്കാതെ മാറ്റിനിർത്തിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിച്ച് നിൽക്കുന്നത്. ശിവശങ്കറിനപ്പുറം ഒരാളിലെങ്കിലും കേസിന്റെ കുരുക്കുവീണാൽ അത് സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും.
സ്വർണക്കടത്ത് കേസിന്റെ രാഷ്ട്രീയ ഇര ആരാകുമെന്നതാണ് ഒരുമാസമായി കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കിയും സർക്കാരിനെ പ്രതിരോധത്തിലാക്കിയുമാണ് പ്രതിപക്ഷം വിജയിക്കാൻ നോക്കുന്നത്. അന്വേഎന്നാൽ മുഖ്യമന്ത്രിയ ആത്മവിശ്വാസം ഇങ്ങനെയാണ് അന്വേഷണം നീളുമ്പോൾ ആരെയൊക്കെ ബാധിക്കും എന്നറിയാം എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കിയത് സരിത ആണെങ്കിൽ പിണറായി സർക്കാരിനെ സ്വപ്ന വെട്ടിലാക്കുമോ എന്നതും കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നു.
https://www.facebook.com/Malayalivartha
























