സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം മുഖ്യമന്ത്രിയുമായും ഉണ്ടെന്ന നിഗമനത്തിലേക്ക് എത്തിയതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രതിഷേധ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി പ്രതിപക്ഷം.. എന്‍ ഐ എ അന്വേഷണം മുഖ്യനിലേക്ക് ... അമിത് ഷാ കസറി

നിഷ്പക്ഷമായ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രം നല്കിയ ഉറച്ച പിന്തുണ ഒടുവില്‍ പിണറായിയുടെ മൂക്കിന് താഴെ എത്തിനില്‍ക്കുകയാണ് . സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം മുഖ്യമന്ത്രിയുമായും ഉണ്ടെന്ന നിഗമനത്തിലേക്ക് എത്തിയതോട്
സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രതിഷേധ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം .മന്ത്രി ജലീലിന്റെ ഉന്നത ബന്ധവും സി ആപ്റ്റിലെ ക്രമക്കേടും വന്‍ വിവാദമായതോടെ മന്ത്രിസഭ വലിയതോതില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.അതിനിടയിലാണ് ഇത്തരമായൊരു ഗുരുതര ആരോപണം കൂടി വരുന്നത് .
നേരത്തെ കോടതിയില്‍ സ്വപനയ്ക്കെതിരെ എന്‍ ഐ എ വാദിച്ചത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ തോതില്‍ വ്യക്തിപരമായ ഇടപെടലുകള്‍ നടത്തി എന്നതാണ് .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന അവസ്ഥയുണ്ടാകുമോ
എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന സംശയം .അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കഥ കഴിഞ്ഞു എന്ന് തന്നെ പറയേണ്ടി വരും .ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വര്‍ണക്കടത്തു സംഘവുമായുള്ള പ്രതി റമീസിന്റെ ബന്ധവും അന്വേഷണത്തെ കാര്യമായി തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട് .ഇതിനു പുറമെ മൂവാറ്റുപുഴ മാഫിയയുമായുള്ള കള്ളക്കടത്തു പ്രതികളുടെ കണക്ഷന് ഏതു വിധത്തിലാണ് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം .
ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉഭയകകഷി ബന്ധത്തില്‍ ഇരുരാജ്യങ്ങളും അതീവശ്രദ്ധയോടെയാണ് നീങ്ങുന്നത് .അതിനാല്‍ തന്നെ ഇന്ത്യ തേടുന്ന കുറ്റവാളികള്‍ യു എ ഇയില്‍ ഒളിച്ചുതാമസിക്കുകയോ ,അല്ലെങ്കില്‍ യു ,എ ഇ കോണ്‍സുലേറ്റില്‍ കൃത്രിമത്വം നടത്തുന്ന തരത്തില്‍ ഏര്‍പ്പെടുകയോ മറ്റും ചെയ്യുമ്പോള്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള ഊഷ്മളതയെ ബാധിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ ഇരുരാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ് .കള്ളക്കടത്തു കേസിലെ നിര്‍ണായക തെളിവുകള്‍ ലഭ്യമായത് റമീസില്‍ നിന്നും ആയിരുന്നുവെങ്കില്‍ ഇന്ത്യ മുഴുവനായി അറിയേണ്ടിയിരുന്ന അതുമല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന കള്ളക്കടത്തു പരമ്പര വെളിച്ചത്താവുന്ന തരത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ് റമീസ് നശിപ്പിച്ചത് എന്നത് വ്യക്തമാവുകയാണ് .
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ആഫ്രിക്കയിലെ സ്വര്‍ണഖനി കൊള്ളസംഘങ്ങളുമായും ബന്ധം ഉണ്ടെന്ന കാര്യം വ്യക്തമായിരിക്കുകയാണ് . കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതി കെ.ടി. റമീസ് കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ ചോദ്യം ചെയ്യലിലാണ് എന്‍ഐഎക്ക് ഈ വിവരം ലഭിച്ചത്.
ഏറ്റവും കൂടുതല്‍ ഖനികളുള്ള ദക്ഷിണാഫ്രിക്കയില്‍ 2019 ല്‍ 25 സ്വര്‍ണക്കൊള്ളകള്‍ മൊത്തത്തിലായി നടന്നിരുന്നു. എകെ47 അടക്കമുള്ള തോക്കുകളുമായെത്തുന്ന യുവാക്കളാണു ഖനികള്‍ കൊള്ളയടിച്ചിരുന്നത് എന്നതായിരുന്നു അന്നത്തെ റിപ്പോര്‍ട്ട് . കൊള്ളസംഘത്തിലെ ഏഷ്യന്‍ വംശജരായ യുവാക്കളെ കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കന്‍ പൊലീസ് അന്ന് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
അവസാനം കൊള്ള നടന്ന വിറ്റ്വാട്ടേഴ്സ് ഗോള്‍ഡ് ഫീല്‍ഡിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് എന്‍ഐഎ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണെന്നു സംശയമുയര്‍ന്നതിനാല്‍ തന്നെ ഇക്കാര്യം ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐയെ അറിയിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ റെഡ്കോര്‍ണര്‍ തിരച്ചില്‍ നോട്ടിസും ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
റമീസ് നശിപ്പിച്ച തെളിവുകള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായിട്ടുള്ളതോ അതുമല്ലെങ്കില്‍ കേസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതോ ആയ സംഭാവവികാസമാണ് .അതിനാല്‍ തന്നെ എന്‍ ഐ എ യുടെ അന്വേഷണം മന്ത്രിസഭയിലേക്കും മുഖ്യമന്ത്രിയിലേക്കും നീങ്ങുമെന്നാണ് വ്യക്തമാകുന്നത് .
https://www.facebook.com/Malayalivartha
























