സി.പി.ഐ. നേതാവും മുന്‍ എം.എല്‍.എ.-യുമായ പി. നാരായണന് അന്തരിച്ചു

സി.പി.ഐ. നേതാവും 1998 മുതല്‍ 2006 വരെ വൈക്കം നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായിരുന്ന പി. നാരായണന് (68) അന്തരിച്ചു. ശാരീരിക അവശതകളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 6.15-ന് സ്വവസതിയിലായിരുന്നു അന്ത്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്മാന്, സി.പി.ഐ ജില്ലാ എക്സി. അംഗം, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, കിസാന്‍സഭ സംസ്ഥാന സമിതി അംഗം, ഓള് കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെ നഗരസഭയുടെ ശാന്തിവനത്തില്‍ സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കള്‍: അനില്‍കുമാര്‍, അനീഷ്, അമ്പിളി. മരുമകള്‍: ടിനു അനീഷ്.
https://www.facebook.com/Malayalivartha
























