മൂന്നാര്‍ കണ്ണന് ദേവന് പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ ഇടിഞ്ഞുവീണ മണ്ണിനടിയില്‍ നിന്നും പത്ത് പേരെ രക്ഷപ്പെടുത്തി... വന്‍ ദുരന്തമെന്ന് പ്രദേശവാസികള്‍

മൂന്നാര്‍ കണ്ണന് ദേവന് പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ ഇടിഞ്ഞുവീണ മണ്ണിനടിയില്‍ നിന്നും പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ടാറ്റ ഹൈറേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
അഞ്ച് പേര് മരിച്ചെന്ന് സൂചന.. മണ്ണിടിച്ചിലില്‍ നാല് ലയങ്ങളാണ് തകര്‍ന്നത്. 83 പേര് ലയത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പോലീസും അഗ്നിശമനസേനയും സ്ഥലത്തേയ്ക്ക് തിരിച്ചിരുന്നു. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചു പോയതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
L
https://www.facebook.com/Malayalivartha
























