മലപ്പുറത്ത് കോമണ്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി, ഡിജിറ്റല്‍ സേവനങ്ങള്‍ പോസ്റ്റ് ഓഫിസ് വഴി ലഭ്യമാകും

ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫിസുകളില്‍ ആരംഭിക്കുന്ന കോമണ്‍ സര്‍വീസ് സെന്ററുകള്‍ മലപ്പുറം ജില്ലയിലും പ്രവര്‍ത്തനം തുടങ്ങി. തിരൂര്‍ പോസ്റ്റല്‍ ഡിവിഷനു കീഴില്‍ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫിസ്, കുറ്റിപ്പുറം പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലും മഞ്ചേരി ഡിവിഷനു കീഴില്‍ മഞ്ചേരി, മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസുകളിലും പെരിന്തല്‍മണ്ണ മെയിന്‍ പോസ്റ്റ് ഓഫിസിലുമാണ് ആരംഭിച്ചത്.
തിരൂരിനു കീഴില്‍ തിരൂരങ്ങാടി, കോട്ടയ്ക്കല്‍, താനൂര്‍, തിരൂര്‍, വളാഞ്ചേരി, എടപ്പാള്‍ എന്നിവിടങ്ങളിലും മഞ്ചേരിക്കു കീഴില്‍ 10 പോസ്റ്റ് ഓഫിസുകളിലും രണ്ടാം ഘട്ടത്തില്‍ ആരംഭിക്കും.
73 സേവനങ്ങളാണ് ഈ സെന്ററിലൂടെ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 13 സേവനങ്ങള്‍ ലഭിക്കും. പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ലൈഫ് ഇന്‍ഷുറന്‍സ് പുതുക്കല്‍, കുടിവെള്ള ബില്‍, വൈദ്യുതി ബില്‍ എന്നിവ അടയ്ക്കല്‍, ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്, എന്‍പിഎസ് തുക അടയ്ക്കല്‍, മൊബൈല്‍- ഡിടിഎച്ച് റീചാര്‍ജ്, ട്രെയിന്‍, ബസ്, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്, ജീവന് പ്രമാണ് റജിസ്ട്രേഷന് തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.
സംസ്ഥാനത്തുള്ള അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണ നിരക്കിലാണ് ഈ സേവനങ്ങള്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ നികുതി അടക്കമുള്ള വിവിധ സേവനങ്ങളും ഇതിലൂടെ നല്കാന് പദ്ധതിയുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, നേവി റിക്രൂട്മെന്റ് അപേക്ഷ, ഇചലാന്‍, ഫാസ്ടാഗ് സര്‍വീസ്, ജിഎസ്ടി റിട്ടേണ്‍ തുടങ്ങിയ വിവിധ സേവനങ്ങളാണ് അടുത്ത ഘട്ടത്തില്‍ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























