സംസ്ഥാനത്ത് 1420 പേര്‍ക്കു കോവിഡ്; 1715 പേര് രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 1715 പേര് രോഗമുക്തി നേടി.
കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha