Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാവിലെ ശമിച്ച മഴ ഉച്ചയ്ക്കു ശേഷം കനത്തു: കോട്ടയത്ത് ഉച്ചയ്ക്കു ശേഷം വൻ പെരുമഴ; കോട്ടയം വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 34 കുടുംബങ്ങൾ; വെള്ളം ഉയർന്നാൽ കൂടുതൽ പേരെ പാർപ്പിക്കാനും ക്രമീകരണങ്ങൾ സജ്ജം

08 AUGUST 2020 07:52 PM IST
മലയാളി വാര്‍ത്ത

കോട്ടയം: രാവിലെ അൽപം അകന്നു നിന്ന മഴ ഉച്ചയ്ക്കു ശേഷം പൂർവാധികം ശക്തമായി എത്തിയതോടെ, ജില്ലയിലെ താഴ്ന്ന മേഖലകൾ അടക്കം വെള്ളത്തിലായി. മുണ്ടക്കയത്തും പാലായിലും അടക്കം കഴിഞ്ഞ ദിവസങ്ങളിൽ മഴയും ഉരുൾപ്പൊട്ടലും ഉണ്ടായ സ്ഥലങ്ങളിൽ നിന്നെല്ലാം മഴവെള്ളം കുത്തിയൊലിച്ച് കോട്ടയം നഗരത്തിലെ പടിഞ്ഞാറൻമേഖലയിലേയ്ക്ക് എത്തുന്നതാണ് പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരാൻ കാരണമായിരിക്കുന്നത്.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നു ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു. എ സി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള കെ.എസ്സ്.ആർ.ടി.സി സർവ്വീസ് രാവിലെ മുതൽ തന്നെ നിർത്തി വച്ചിരുന്നു. ബസുകൾ സർവ്വീസ് നടത്തുന്നത് മങ്കൊമ്പ് ബ്‌ളോക്ക് ജങ്ഷൻ വരെ മാത്രം.

രാവിലെ പെയ്ത മഴയിൽ ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി നഗരസഭ, യിലും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. എ.സിറോഡ് കോളനി, പറാൽ വെട്ടിത്തുരുത്ത്, തൂപ്രം, മുളയ്ക്കാന്തുരുത്തി എന്നീ പ്രദേശങ്ങളിൽ കോട്ടയം ആർ ഡി ഒ ജോളി ജോസഫ്, തഹസീൽദാർ ജിനു പുന്നൂസ് , ഡപ്യൂട്ടി തഹസീൽദാർമാർ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന വെസ്റ്റ് ഗവ.യു പി സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചു.

കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുകയാണ്. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളായ പേരൂർ, വെള്ളൂപ്പറമ്പ് ,ഇറഞ്ഞാൽ,നാഗമ്പടം, ചുങ്കം, ഇല്ലിക്കൽ,താഴത്തങ്ങാടി, തിരുവാർപ്പ് പ്രദേശങ്ങളിൽ വെള്ളപൊക്ക ഭീഷണി തുടരുകയാണ്. ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയിൽ പ്രദേശമാകെ വെള്ളത്തിലായിട്ടുണ്ട്.

താലൂക്കിൽ നിലവിൽ 33 ക്യാമ്പുകൾ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോട്ടയത്തെ കല്ലറ മുണ്ടാറിൽ 350 ഓളം വീടുകളിൽ വെള്ളകയറി. കോട്ടയം കടത്തുരുത്തിക്ക് സമീപം ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞു വീണു.

ഏറ്റുമാനൂർ നഗര സഭ പരിധിയിൽ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. റോഡിന്റെ പകുതിയോളം മണ്ണ് വീണ നിലയിലാണ്. ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

കോട്ടയം നഗരത്തിൽ വയസ്‌കര ഗവ. ടൗൺ ഘജട, കാരാപ്പുഴ ഏഒട, ചാലുകുന്ന് ഇചക സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചത്. മൂന്നിടത്തുമായി 113 പേരാണുള്ളത്.ആകെ 34 കുടുംബങ്ങൾ. അയർക്കുന്നം വില്ലേജിൽ ആരംഭിച്ച ആറ് ക്യാമ്പിൽ 347 പേർ കഴിയുന്നു.
വൈക്കം താലൂക്കിൽ 10 ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

ഇതിൽ മൂന്നെണ്ണം 60 വയസിൽ മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണ്. 10 ക്യാമ്പുകളിലുമായി, 76 പുരുഷന്മാരെയും, 86 സ്ത്രീകളെയും, 35 കുട്ടികളെയും 60 വയസിൽ കൂടുതൽ പ്രായമുള്ള 8 പേരെയുമുൾപ്പെടെ ആകെ 205 പേരാണുള്ളത്. വൈക്കം താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തഹസിൽദാർ, അഡീഷണൽ തഹസിൽദാർ എന്നിവർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (53 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends