Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ആ വൃത്തികെട്ട നിലയിലേക്ക്... ആ നിലയിലേക്കാണ് ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോകുന്നതെന്ന് ചിത്രീകരിക്കുന്നത് എന്തിനാ?

08 AUGUST 2020 08:44 PM IST
മലയാളി വാര്‍ത്ത

മാദ്ധ്യമങ്ങളെ 'ഉപജാപക സംഘങ്ങള്‍' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചതിനെ ചൊല്ലി മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയും വാഗ്‌വാദം. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയും മാദ്ധ്യമങ്ങളും വാഗ്‌വാദത്തിലേർപ്പെട്ടത്.

തങ്ങള്‍ സ്വാഭാവികമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്നും മാദ്ധ്യമങ്ങള്‍ മറുവാദം പറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലെ വാഗ്വാദത്തിന്റെ മട്ടിലേക്ക് ചെന്നെത്തുകയായിരുന്നു.

മാദ്ധ്യമങ്ങള്‍ പ്രത്യേകമായ ചില ഉദ്ദേശങ്ങള്‍ വച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മാദ്ധ്യമങ്ങളുടെ 'തലപ്പത്തിരിക്കുന്നവര്‍ക്കാ'ണ് ഇക്കാര്യത്തില്‍ പ്രധാന പങ്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ഒരു മാസം മുന്‍പുവരെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്തികൊണ്ട് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതികളൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യം മാദ്ധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് വലിയ തോതിലുള്ള യശസ് വരുന്നത് 'ചിലര്‍ക്ക് വല്ലാത്ത പൊള്ളല്‍' ഉണ്ടാക്കുന്നുവെന്നും അത് രാഷ്ട്രീയമായുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

'ഞാന്‍ എണ്ണി പറയാണോ ഓരോന്നും എന്തായിരുന്നു എന്ന്? ആ വൃത്തികെട്ട നിലയിലേക്ക്... ആ നിലയിലേക്കാണ് ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോകുന്നതെന്ന് ചിത്രീകരിക്കുന്നത് എന്തിനാ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെയൊരു വിശ്വാസം ഉണ്ടോ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെയൊരു വിലയിരുത്തലുണ്ടോ? ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ എന്താണ് മാര്‍ഗം...അതിന്റെ ഭാഗമായി ഒരുപാട് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടാകും...പ്രൊഫഷണലിസം ഉപയോഗിച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്താനുള്ള മാര്ഗങ്ങള്‍ അവര്‍ ആലോചിക്കുന്നു. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാന്‍ കുറച്ച്‌ മാദ്ധ്യമങ്ങളും തയ്യാറായിട്ടുണ്ട്.' മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.

അതിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതിരിക്കുമ്ബോള്‍ മറ്റ് ഉപജാപങ്ങളിലൂടെ അതിനെ നേരിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ പഴയ അതേ നിലയിലുള്ള സര്‍ക്കാരാണെന്നും 'ഇന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അദ്ദേഹത്തിന്റെ വാസസ്ഥലവും പഴയ മുഖ്യമന്ത്രിയുടെ അതേ രീതിയിലാണ്' എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി വിഷയത്തെ ബന്ധപ്പെടുത്താനാണ് ചില മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാര്‍ത്ത വന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമളോട്‌ ആരാഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (12 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (19 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (26 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (34 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (40 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (45 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (51 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (59 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends