ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ ഇനിയും നാലു പേര്‍ മണ്ണിനടിയില്‍

ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ ഇനിയും നാലുപേര്‍ മണ്ണിനടിയില്‍. കഴിഞ്ഞമാസം ആറിനു രാത്രി 10.45-നാണ് കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നാല് ലയങ്ങളിലായി 30 വീടുകള്‍ ഒലിച്ചുപോയി. രണ്ടാഴ്ച നീണ്ട തെരച്ചിലില്‍ 66 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേര്‍ രക്ഷപ്പെട്ടു. 17 വാഹനങ്ങള്‍ നശിച്ചു.
രാത്രിയുണ്ടായ ദുരന്തം 10 മണിക്കൂറിനുശേഷമാണു പുറംലോകമറിഞ്ഞത്. ദേശീയ ദുരന്തനിവാരണസേനയും അഗ്‌നിരക്ഷാസേനയുമടക്കം 500 പേരടങ്ങുന്ന സംഘമാണു തകര്‍ന്നടിഞ്ഞ ഭൂമിയില്‍ തെരച്ചില്‍ നടത്തിയത്. കണ്ടെത്താനുള്ള നാലുപേര്‍ക്കായി ബന്ധുക്കളും കണ്ണന്‍ദേവന്‍ കമ്പനിയുടെ ഇരുപതോളം തൊഴിലാളികളും തെരച്ചില്‍ തുടരുകയാണ്.
അപകടസ്ഥലത്തുനിന്ന് നാല് കിലോമീറ്റര്‍ മാറി ഗ്രാവല്‍ബാങ്ക്, ഭൂതക്കുഴി എന്നിവിടങ്ങളിലാണു തെരച്ചില്‍. ദിനേശ് കുമാര്‍, പ്രിയദര്‍ശിനി, കസ്തൂരി, കാര്‍ത്തിക എന്നിവരെയാണു കണ്ടെത്താനുള്ളത്. മോശം കാലാവസ്ഥയേത്തുടര്‍ന്ന് ജില്ലാഭരണകൂടം താല്‍കാലികമായി തെരച്ചില്‍ നിര്‍ത്തിയെങ്കിലും എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടര്‍ന്നു.
"
https://www.facebook.com/Malayalivartha
























