Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍... സ്വപ്നയെത്തേടി പോയ വിവിഐപികളുടെ നെഞ്ചിടുപ്പ് കൂട്ടി എന്‍ഐഎ; ലഹരിമരുന്നു കേസില്‍ റമീസിനുള്ള പങ്ക് വ്യക്തമായതോടെ അന്വേഷണം നീളുന്നു; സ്വപ്‌നയുടെ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ നീക്കം

06 SEPTEMBER 2020 10:36 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍ സെക്രട്ടറിയെ എന്‍ഐഎ സംഘം പല പ്രാവശ്യമാണ് ചോദ്യം ചെയ്തത്. സ്വപ്നയുമായുള്ള ബന്ധം സംബന്ധിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാല്‍ സ്വപ്നയുമായി അടുത്ത സുഹൃദ് ബന്ധം മാത്രമേയുള്ളെന്നാണ് ശിവശങ്കര്‍ സ്ഥാപിച്ചത്. മാത്രമല്ല തന്റെ കുടുംബ ജീവിതം തകര്‍ന്നെന്നും ടെന്‍ഷനിടയില്‍ അല്‍പം സന്തോഷത്തിനായാണ് സ്വപ്നയുമായുള്ള പാര്‍ട്ടികളില്‍ പങ്കെടുത്തതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. മദ്യ സത്ക്കാരത്തിനിടയില്‍ മയക്ക് മരുന്ന് നല്‍കിയിട്ടുണ്ടോയെന്ന സംശയവും ശിവശങ്കര്‍ ഉന്നയിച്ചിരുന്നു. ആ സംശയത്തിന് ബലം കൂട്ടുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ബംഗളുരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്തായതോടെയാണ് ഈ വഴിയിലേക്ക് അന്വേഷണം നീളുന്നത്. മാത്രമല്ല സ്വപ്നയ്ക്ക് ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയത് ഈ അനൂപാണെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സ്വപ്ന സുരേഷിന്റെ പാര്‍ട്ടികളില്‍ മയക്ക് മരുന്ന് വിതരണം ചെയ്തുവോയെന്ന് അന്വേഷിക്കുന്നത്.

ഇതോടെ സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരത്തു നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ എന്‍ഐഎ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇവരുമായി അടുപ്പമുണ്ടായിരുന്ന ചിലരെ ഇന്നലെ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന് ലഹരിമരുന്നു കേസിലും പങ്കുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണം ഈ വഴിക്ക് തിരിഞ്ഞത്. ഇവര്‍ നടത്തിയ പാര്‍ട്ടികളില്‍ റമീസിനൊപ്പം ആരൊക്കെയുണ്ടായിരുന്നുവെന്നാണു പരിശോധിക്കുന്നത്.

സെക്രട്ടേറിയറ്റിന് സമീപം സ്വപ്‌ന താമസിച്ചിരുന്ന ഫല്‍റ്റിലും പരിശോധന നടത്തി. എന്‍ഐഎ ഡിവൈഎസ്പി: സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശ പ്രകാരമാണു സ്വപ്നയ്ക്കു ഫഌറ്റ് എടുത്തു നല്‍കിയത്. ഈ ഫല്‍റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ പലപ്പോഴും കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടാതെ, യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ യുഎഇയുടെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തും. കോണ്‍സുലേറ്റിന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍, നിയമനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുമെന്നാണു വിവരം.

അതേസമയം ബംഗളൂരു ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി.അനിഖയുടെ ഭര്‍ത്താവും കൊച്ചി ലഹരിമരുന്നു കേസിലെ വിചാരണത്തടവുകാരനായ നൈജീരിയക്കാരന്‍ ഒക്കാവോ കോളിന്‍സും അടുത്ത സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനിഖ അറസ്റ്റിലായതോടെ ഭര്‍ത്താവ് ഒളിവിലാണ്. റഹ്മാന്‍ എന്നാണു രേഖകളിലുള്ളതെങ്കിലും പേര് വ്യാജമാണോയെന്ന് അന്വേഷണ സംഘത്തിനു സംശയമുണ്ട്.

നൈജീരിയക്കാരായ ഇരുവരും ഗോവയിലെത്തിയതു 2014ലാണ്. കടവന്ത്രയിലെ സ്വകാര്യ ഫ്‌ലാറ്റിലെ നിശാപാര്‍ട്ടിക്കിടയില്‍ 2015 ജനുവരി 31നാണു നടന്‍ ഷൈന്‍ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ പൊലീസിന്റെ പിടിയിലാവുന്നത്.

രേഷ്മയുടെ മൊഴിയെ തുടര്‍ന്നാണു ഒക്കാവോയെ അറസ്റ്റ് ചെയ്തത്. ഗോവയിലുള്ള ഫ്രാങ്കോയാണു ലഹരി നല്‍കിയതെന്നായിരുന്നു മൊഴി. എന്നാല്‍ ഫ്രാങ്കോയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം വഴിതെറ്റിക്കാന്‍ ഒക്കാവോ സൃഷ്ടിച്ച സാങ്കല്‍പിക കഥാപാത്രമാണ് ഫ്രാങ്കോയെന്നായിരുന്നു പൊലീസിന്റെ അനുമാനം. എന്നാല്‍ ഫ്രാങ്കോ അറസ്റ്റിലായ അനിഖയുടെ ഭര്‍ത്താവാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ പാര്‍ട്ടിയും അന്വേഷിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends