കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങി .... പിണറായിയുടെ പുക കണ്ടേ റമീസ് അടങ്ങുകയുള്ളു അപ്രതീക്ഷിത ട്വിസ്റ്റുമായി കേന്ദ്ര സര്‍ക്കാരിന്റെ മാസ്സ് മൂവ്

റമീസ് ഒരു ജഗജില്ലിയാണ് .കള്ളക്കടത്തിന് സ്വര്‍ണ്ണമെന്നോ ലഹരിമരുന്നെന്നോ ഒന്നും ഇയാള്‍ക്കില്ല .ലോകം മുഴുവന്‍ നടന്ന് തട്ടിപ്പ് നടത്തി ഭീകരതയുടെ ഒരു സര്‍വ്വകലാശാലയായി മാറിയിരിക്കുകയാണ് റമീസ് .സ്വപ്നയുടെ എല്ലാ മൊഴികളും അസ്ഥാനത്താക്കുന്ന തരത്തില്‍ അന്വേഷണ സംഘത്തിന് കണ്ണഞ്ചിപ്പിക്കുന്ന ട്വിസ്റ്റുകള്‍ സമ്മാനിച്ചത് റമീസയിരുന്നു .ദുബായില്‍ ഫൈസല്‍ ഫരീദ് നടത്തുന്ന അധോലോക മാഫിയ പ്രവര്‍ത്തനം മുതല്‍ മൂവാറ്റുപുഴ ക്വട്ടേഷന്‍ സംഘത്തെ കുറിച്ചുള്ള വിവരങ്ങളും അണുവിട തെറ്റാതെ മൊഴിയായി നല്‍കി എന്നത് റമീസിനെ മറ്റു പ്രതികളില്‍ നിന്നും വ്യത്യസ്തനാക്കുകയാണ് .
താന്‍ പിടിക്കപ്പെട്ട സ്ഥിതിക്ക് ഇനി ഒരുത്തനും സുഖമായി തട്ടിപ്പ് നടത്തണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ച പോലെയാണ് അന്വേഷണ സംഘത്തോടുള്ള റമീസിന്റെ സഹകരണം എന്ന് തന്നെയാണ് നിലവില്‍ വ്യക്തമാകുന്നത് .കേരളത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തോളമായി നടന്ന മയക്കുമരുന്ന് വേട്ടകളെപ്പറ്റിയുള്ള വിശദമായ പഠനമാണ് അന്വേഷണ സംഘം നടത്തി വരുന്നത് .ഇതില്‍ നിന്നും വിമാനത്താവളങ്ങള്‍ വഴി നടത്തിയ കള്ളക്കടത്തുകളെ പറ്റിയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച തട്ടിപ്പ് സംഘത്തെ കുറിച്ചും വീണ്ടും ഒരു പുനരന്വേഷണ മാതൃകയില്‍ കാര്യങ്ങള്‍ നടത്താനുമാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്
സ്വര്‍ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം വിമാനത്താവളങ്ങള്‍ വഴി മുമ്പ് നടന്ന ലഹരിക്കടത്തിലേക്കും എത്തിനില്‍ക്കുന്നത് ബംഗളുരുവിലെ സംഭവത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണ് . കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ വിവരങ്ങള്‍ തേടുകയാണ് കസ്റ്റംസ്. ചെറുതും, വലുതുമായ മയക്കുമരുന്നുകള്‍ പിടികൂടിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവര്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കുന്നത്.കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്നുകള്‍ കടത്തുമ്പോള്‍ വിദേശികള്‍ ഉള്‍പ്പെടെ നേരത്തെ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
ഇത്തരത്തിലുള്ള ലഹരിക്കടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളും പ്രവര്‍ത്തിച്ചിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ ചില പ്രതികളുടെ കേരളത്തിലെ ബന്ധങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ വഴിക്കും അന്വേഷണം. ഒപ്പം ലഹരി മാഫിയാസംഘങ്ങളുമായി ബന്ധം സംശയിക്കുന്ന സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ കെ ടി റമീസിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളും കസ്റ്റംസ് പൂര്‍ത്തിയാക്കി.റമീസില്‍ നിന്ന് ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭ്യമായാല്‍ ഒരു പക്ഷെ രാജ്യത്തു തന്നെ ഏറ്റവും വിപുലമായി അന്വേഷണം നീട്ടുന്ന സുപ്രധാന കേസായി മാറും .ബംഗളുരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയനുസരിച്ച് അന്വേഷണം ബിനീഷിലേക്കും നീളും എന്നത് ഉറപ്പായിക്കഴിഞ്ഞു .കേസിന്റെ നിജസ്ഥിതി വ്യക്തമായതോടെ സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത് .
ബെംഗളൂരു ലഹരിമരുന്ന്, സ്വര്‍ണക്കടത്ത് കേസുകളില്‍ ബിനീഷ് കോടിയേരിയുടെ കൂടുതല്‍ പങ്കുകള്‍ വെളിപ്പെടുകയാണ് എന്നതാണ് പിണറായിയെ അസ്വസ്ഥമാകുന്നത് . ബിനീഷ് കോടിയേരിക്ക് ഇതുമായുള്ള ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്ന തരത്തിലാണ് വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത് .ന്മ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ വര്‍ഷങ്ങളായി സാമ്പത്തിക ഇടപാടുണ്ടെന്നു തെളിഞ്ഞിട്ടും കേരള പൊലീസും നര്‍കോട്ടിക് സെല്ലും കേസ് അന്വേഷിക്കാത്തത് പ്രസക്ത ചോദ്യമായി തന്നെ അവശേഷിക്കുകയാണ് .
ബെംഗളൂരു ലഹരിമരുന്ന് കേസിലെ കണ്ണികള്‍ ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്താത്തതു സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണു വ്യക്തമാക്കുന്നത്.പല സിനിമാ താരങ്ങള്‍ക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. ഇതെല്ലം പൊത്തിപ്പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് .കേസ് അന്വേഷണത്തിന്റെ ചുമതല എന്‍ ഐ എ നടത്തുന്നതിനാല്‍ തങ്ങള്‍ ഇടപെടുന്നില്ല എന്ന വിചിത്രവാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത് .
https://www.facebook.com/Malayalivartha
























