അന്വേഷണം നീളുമ്പോള്‍... ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വപ്ന സുരേഷും കെ.റ്റി. റമീസും ഉള്‍പ്പെട്ട സംഘം മയക്കുമരുന്ന് നല്‍കിയിരുന്നോ എന്ന ചോദ്യം ശക്തമാകുന്നു; ദേശീയ കുറ്റാന്വേഷണ ഏജന്‍സി അന്വേഷണം കടുപ്പിക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വപ്ന സുരേഷും കെ.റ്റി. റമീസും ഉള്‍പ്പെട്ട സംഘം മയക്കുമരുന്ന് നല്‍കിയിരുന്നോ? ഉന്നത ഉദ്യോഗസ്ഥര്‍ സ്വപ്നയുടെ സല്‍ക്കാരങ്ങളില്‍ വീണു പോയത് എങ്ങനെയാണ്?
ഇത്തരത്തില്‍ സംശയങ്ങളുടെ പൂക്കാലത്തിലൂടെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്ന ബംഗളുരു മയക്ക് മരുന്ന് കേസ് പുറത്തുവന്നതോടെയാണ് ഏജന്‍സികള്‍ ഇത്തരം സംശയങ്ങളിലേക്ക് നീങ്ങുന്നത്. സത്കാരങ്ങള്‍ സംബന്ധിച്ച് മൊഴിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ വരെ സ്വപ്ന വീഴ്ത്തിയത് ഇങ്ങനെയാണോ എന്നും കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. സ്വപ്ന നടത്തിയ സത്കാരങ്ങളില്‍ വി വി ഐ പികള്‍ ധാരാളം പങ്കെടുത്തിട്ടുണ്ട്.
എന്‍ ഐ എ ഡി വൈ എസ് പി തിരുവനന്തപുരത്ത് എത്തിയാണ് മൊഴിയെടുത്തത്. ഐ. എ എസ്സുകാരാണ് ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ളത്. പ്രസ്തുത സത്കാരങ്ങളില്‍ ആര്‍ക്കെങ്കിലും മയക്കുമരുന്ന് നല്‍കി തന്റെ ഇംഗിതങ്ങള്‍ സ്വപ്ന നടപ്പാക്കിയിരുന്നോ എന്നും എന്‍ ഐ എക്ക് സംശയമുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റും ബിനീഷ് കോടിയേരിയുടെ ബിസിനസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെ കുറിച്ച് എന്‍. ഐ. എ. അന്വേഷണം തുടങ്ങി. സ്വപ്നയെ ബിനീഷ് കുരുക്കിയതാണെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ബിനീഷും സ്വപ്നയും തെറ്റിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനുള്ള രഹസ്യ താവളമായി ബിനീഷ് കോടിയേരി ബംഗളൂരുവില്‍ ആരംഭിച്ച മണി എക്‌സ്‌ചേഞ്ച് സെന്ററിനെ ഉപയോഗിച്ചു എന്ന സംശയവും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഇതിന് എങ്ങിനെയാണ് ലൈസന്‍സ് ലഭിച്ചതെന്നും അന്വേഷിക്കും. സംഭവവുമായി രാഷ്ട്രീയകാര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നു. കര്‍ണാടകത്തില്‍ മയക്കുമരുന്ന് രാഷ്ട്രീയ മാഫിയ അതി ശക്തമാണ്.
2015ല്‍ ബംഗളുരുവില്‍ ബിനീഷ് മണി എക്‌സ് ചേഞ്ച് സെന്റര്‍ തുടങ്ങിയത് സിദ്ധരായ്യമ്മ ധന വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതല്‍ വ്യക്തയത് 2015 ല്‍ മണി എക്‌സ്‌ചേഞ്ച് ബാംഗളൂരുവില്‍ തുടങ്ങിയതോടെയാണ്. ഇത് സംബന്ധിച്ച് കേരളത്തിലെ ചില പ്രതിപക്ഷ നേതാക്കള്‍ ബിനീഷിനെതിരായ തെളിവുകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്.
2018ല്‍ തുടങ്ങിയ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് പാര്‍ട്‌നര്‍ ബിനീഷിന്റെ ബിനാമിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട് . യുഎഎഫ്എക്‌സ് സൊല്യൂഷന്‍സാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന്‍ നല്‍കിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയതാണ്. ഈ ഇടപാടില്‍ ബിനീഷിന്റെ പങ്കാണ് അന്വേഷിക്കുന്നത്.കച്ചവടത്തില്‍ സ്വപ്നയും ബിനീഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നോ എന്നതും അന്വേഷണപരിധിയില്‍ വരും.
സംസ്ഥാന ഭരണത്തില്‍ ബിനീഷിന് നിര്‍ണായക സ്വാധീനമുണ്ട്. മന്ത്രി ഇ.പി. ജയരാജന്‍ രാജി വയ്‌ക്കേണ്ടി വന്നത് ബിനീഷ് പറഞ്ഞ ശുപാര്‍ശകള്‍ അംഗീകരിക്കാതിരുന്നത് കൊണ്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. വ്യവസായിക വകുപ്പിന്റെ നിയമനങ്ങളിലാണ് സെക്രട്ടറി മകന്‍ ഇടപെട്ടിരുന്നതെന്നാണ് ആരോപണം.
യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് ഒറ്റത്തവണയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കര്‍ണാടക അന്വേഷണ ഏജന്‍സി കേരളത്തിലേക്ക് വരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു .
മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് റെസ്‌റ്റോറന്റ് ആരംഭിച്ചതെന്ന് അനൂബിന്റെ മൊഴിയില്‍ വ്യക്തമായി. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ പോയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ വന്നു.
വല്ലപ്പോഴുമേ അനൂബിനെ വിളിക്കാറുള്ളൂ എന്നാണ് ബിനീഷിന്റെ വാദം. എന്നാല്‍ നിരവധി തവണ ദീര്‍ഘനേരം അനൂബുമായി സംസാരിച്ചുവെന്ന് വ്യക്തമായി. വാട്‌സാപ്പ് കോള്‍ പരിശോധിച്ചാല്‍ ജൂലൈ 10 ന് അനൂപും ബിനീഷും സംസാരിച്ചു. എന്നാല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha
























