റമീസ് ആരാ മോന്‍.... സ്വപ്ന മുഖ്യനെ ഞെട്ടിത്തരിപ്പിച്ചു സ്വര്‍ണ്ണക്കടത്തിനു വഴിത്തിരിവായി ലഹരിമരുന്നു കച്ചവടത്തിലും റമീസ് തന്നെ താരം

അങ്ങനെ കസ്റ്റംസിന് ആ നിര്‍ണായക വിവരം ലഭിച്ചു .ഇനി പറഞ്ഞിട്ട് കാര്യമില്ല .പിണറായി സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ കൂട്ടിലടച്ചു എന്ന് കരുതി അന്വേഷണം മുടങ്ങില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കസ്റ്റംസ് .കൊടുക്കുന്നെങ്കില്‍ ഇതുപോലെ പിടലിക്കിട്ട് തന്നെ കൊടുക്കണം .കാരണം കേരളത്തിലെ ജനങ്ങളെ നോക്കുകുത്തിയാക്കി സെക്രട്ടേറിയറ്റിലെ തിരിമറികള്‍ പലതും ഗോപ്യമായി വയ്ക്കാന്‍ ശ്രമിച്ച മുഖ്യന്റെ അടുത്ത അനുയായികള്‍ പലരും ഇപ്പോള്‍ വെള്ളം കുടിക്കുകയാണ് . മടിയില്‍ ഒരല്പം കനം സംസ്ഥാന മുഖ്യന് തോന്നി തുടങ്ങിയിരിക്കുന്നു .എന്ന് വച്ച് വഴിയില്‍ ആരെങ്കിലും പേടിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിന്നു കൊടുക്കില്ല .പക്ഷെ കേരളത്തിലെ മയക്കുമരുന്ന് കടത്തും സ്വര്‍ണ്ണക്കള്ളക്കടത്തും കൂടി ബന്ധപെട്ടു വരുന്ന ആ അപൂര്‍വ നിമിഷത്തില്‍ കാര്യം എന്‍ ഐ എ ബാക്കി നോക്കിക്കോളും എന്നത് പിണറായിക്ക് നന്നായി അറിയാം .
അനൂപ് മുഹമ്മദിന് റമീസുമായി ബന്ധമുണ്ട് എന്നത് വ്യക്തമായതോടെ ,ആധികാരികമായ തെളിവെടുപ്പിന് ഇനി റമീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ മാത്രം മതിയാകും .റമീസ് പറയുന്ന ഓരോ വാക്കിനും പിണാറായിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ആയുസിന്റെ വിലയുണ്ട് എന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ് .അതായത് റമീസ് ബിനീഷുമായിബന്ധമുണ്ട് എന്നെങ്ങാനം തട്ടി വിട്ടാല്‍ അതല്ല എന്ന് തെളിയിക്കേണ്ട ബാധ്യത അച്ഛന്‍ കൊടിയേരിക്കാണ് .
അന്വേഷണ സംഘത്തിന് ഊര്‍ജം പകരുന്ന റമീസിന്റെ മൊഴികള്‍ തന്നെയാണ് ബിനീഷിന്റെ ഭാവിയും നിശ്ചയിക്കുന്നത് എന്നത് വ്യക്തമായിക്കഴിഞ്ഞു .ബെംഗളൂരുവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പര്‍ 'മോളി'യെന്ന പേരില്‍ കണ്ടെത്തിയത് തന്നെയാണ് അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായി മാറിയിരിക്കുന്നത് . പ്രതികള്‍ വില്‍പന നടത്തുന്ന എംഡിഎംഎ രാസലഹരി 'മോളി'യെന്ന പേരിലാണ് അറിയപ്പെടുന്നത്. ലോക്ഡൗണ്‍ കാലത്തു നയതന്ത്രപാഴ്‌സല്‍ വഴി സ്വര്‍ണംകടത്താന്‍ അവസരം ഒരുങ്ങിയതോടെ ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബെംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നു. സ്വര്‍ണക്കടത്തു വിവരം ചോര്‍ന്നതിനു പിന്നില്‍ ബെംഗളൂരുവിലെ ലഹരി റാക്കറ്റാണെന്നു പ്രതികളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുമുണ്ട്.
സ്വര്‍ണക്കടത്തില്‍ പി.എസ്.സരിത്, സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈല്‍ ഫോണ്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് 2 ഫോണുകള്‍ കസ്റ്റംസിനു കൈമാറി. ഒരു ഫോണ്‍ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിനു റമീസ് വ്യക്തമായി മറുപടി നല്‍കിയിരുന്നില്ല. റമീസിനെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ ഇതുവരെയും മറുപടി നല്‍കാത്ത പല ചോദ്യങ്ങളുടെയും പൂര്‍ണ്ണമായ ഉത്തരം റമീസിനു നല്‍കിയേ തീരൂ . സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇവര്‍ ഒരുക്കിയ പാര്‍ട്ടികളില്‍ ലഹരിമരുന്നു കലര്‍ത്തിയ മദ്യം വിളമ്പിയെന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോടു സംശയം പ്രകടിപ്പിച്ചിരുന്നു.
ബെംഗളൂരുവില്‍ ജൂലൈ 10 ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21 അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോള്‍ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നു. സ്വപ്നയുടെ ഒളിത്താവളം സജ്ജീകരിച്ചതില്‍ നിര്‍ണായക നീക്കം നടത്തിയത് അനൂപാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തി നില്‍ക്കുന്നത് .
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങള്‍ എവിടെ നിന്നെന്നു തേടാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.അതേ സമയം, സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതു ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി. അനിഖയുടെ ഭര്‍ത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നു. നൈജീരിയന്‍ സ്വദേശിയാണ് അനിഖയുടെ ഭര്‍ത്താവ്. ബെംഗളൂരു ലഹരി റാക്കറ്റും സ്വര്‍ണക്കടത്തു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിര്‍ണായക സൂചനയാണിത്. കസ്റ്റംസ് നിലവില്‍ അന്വേഷിക്കുന്ന കേരളത്തിലെ ലഹരിമരുന്ന് വേട്ടയെ പറ്റിയുള്ള അന്വേഷണത്തിനും ഈ തെളിവുകള്‍ മുതല്‍ക്കൂട്ടാകും .മര ഉരുപ്പടികളുടെ ഇറക്കുമതിക്കു വേണ്ടിയാണു ടാന്‍സനിയ സന്ദര്‍ശിച്ചതെന്നാണു റമീസിന്റെ മൊഴി. ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നു രേഖകള്‍. ഇങ്ങനെ കമ്പനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്.
ധര്‍മടം സ്വദേശി അനസ് വലിയപറമ്പത്ത് കമ്പനിയുടെ മറ്റൊരു ഡയറക്ടര്‍.ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് പണം മുടക്കിയതെന്നാണ് ആരോപണം. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതെന്നു കേസില്‍ പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു.2015 ല്‍ തുടങ്ങിയ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ പണമിടപാടു രേഖയോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.ഇതാണ് ബിനീഷിലേക്ക് അന്വേഷണം നീളാനുള്ള സാധ്യതയ്ക്ക് കാരണമാകുന്നത് .എന്തായാലും റമീസിനെ ചോദ്യം ചെയ്യുന്ന വഴി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്ന് തന്നെയാണ് കരുതുന്നത് .
https://www.facebook.com/Malayalivartha
























